തിമിംഗലം മനുഷ്യനെ വിഴുങ്ങി , 100 കോടിയില്‍ ഒരാൾക്ക് മാത്രം പറ്റുന്ന അപകടം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തിമിംഗലം മനുഷ്യനെ വിഴുങ്ങി , 100 കോടിയില്‍ ഒരാൾക്ക് മാത്രം പറ്റുന്ന അപകടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2022, 05:14 pm IST
Facebook
Twitter
WhatsAppTelegram

തിമിംഗലം മനുഷ്യനെ വിഴുങ്ങുമോ , ഇല്ലെന്നായിരുന്നു ഇതുവരെയുള്ള ഉത്തരം . എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ തിമിംഗലം മനുഷ്യനെ വിഴുങ്ങുന്നതിൻറ്റേതാണ് . തിമിംഗലങ്ങള്‍ മനുഷ്യരെ സാധാരണ ഭക്ഷിക്കാറില്ല . അത്രക്ക് പാവം ജീവികള്‍ ആണവ എന്നൊക്കെയുള്ള ധാരണയാണ് മനുഷ്യർക്കുള്ളത് . എന്നാൽ കടലില്‍ മുങ്ങാംകുഴിയിട്ട ഒരു നീന്തല്‍ വിദഗ്‌ദ്ധനെ തിമിംഗലം വിഴുങ്ങിയെന്ന വാര്‍ത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് .

കടലില്‍ ചെമ്മീനുകളെ നിരീക്ഷിക്കാനിറങ്ങിയ മുങ്ങല്‍ വിദഗ്ധനാണ് തിമിംഗലത്തിൻറ്റെ വായിൽ അകപ്പെട്ടത് . സെക്കൻഡുകൾക്ക് ശേഷം അദ്ദേഹം രക്ഷപെടുകയും ചെയ്തു . മുങ്ങാം കുഴിയിട്ട അദ്ദേഹം ഒരു മത്സ്യക്കൂട്ടത്തിന് നടുവിലായിരുന്നു. പെട്ടെന്ന് ചുറ്റും ഇരുട്ട് പരക്കുന്നതുപോലെ തോന്നി. വൈകാതെ താൻ ഏതോ കൂട്ടില്‍ അകപ്പെട്ടതു പോലെ തോന്നി . ഒരു നിമിഷം സ്രാവോ മറ്റോ തന്നെ വിഴുങ്ങിയെന്നും അദ്ദേഹത്തിന് തോന്നി . എന്നാല്‍ പല്ലുകളൊന്നും ശരീരത്തില്‍ കൊള്ളാത്തതു കൊണ്ടും എവിടെയും വേദനയെടുക്കാത്തത് കൊണ്ടും ഇനി തിമിംഗലത്തിന്‍റെ വായിലാണോ എന്ന സംശയവും ഉണ്ടായി.

മരണം അടുത്തുവെന്ന തോന്നലുണ്ടായപ്പോൾ 12 ഉം 15 ഉം വയസ്സുള്ള മക്കളെ കുറിച്ച് ചിന്തിച്ചു.എന്നാൽ അൽപ്പനേരം കഴിഞ്ഞപ്പോഴേയ്‌ക്കും ചുറ്റും വെളിച്ചം പരന്നു. വീണ്ടും കടലിലേക്ക് തിരിച്ചെത്തി. അപ്പോഴാണ് അകന്നു പോകുന്ന കൂറ്റന്‍ തിമിംഗലത്തെ കണ്ടത്. സ്വബോധം വീണ്ടെടുക്കാൻ വീണ്ടും നിമിഷങ്ങള്‍ വേണ്ടി വന്നു. ഏകദേശം 30 മുതല്‍ 40 സെക്കൻഡ് സമയം വരെ താന്‍ തിമിംഗലത്തിന്‍റെ വായില്‍ അകപ്പെട്ടിരുന്നു എന്നാണ് ഈ ഡൈവറുടെ ഓര്‍മ. ഒരു പക്ഷേ 100 കോടിയില്‍ ഒരാൾക്ക് മാത്രം പറ്റുന്ന അപകടം.

സാധാരണ ഗതിയിൽ ചെറുമീനുകളെ മാത്രമാണ് തിമിംഗലം ഭക്ഷണമാക്കുക . വായില്‍ നിന്ന് ആമാശയത്തിലേക്കുള്ള കവാടത്തിന്‍റെ വലുപ്പം ഏതാണ്ട് 1 ഇഞ്ച് വ്യാസം മാത്രമാണ്. അതുകൊണ്ട് തന്നെ ചെറു ജീവികളെയല്ലാതെ മറ്റൊന്നും ഇവയുടെ വായിലൂടെ അകത്തേക്ക് പോകില്ല.

പക്ഷെ സ്‌പേം തിമിംഗലങ്ങൾക്ക് എന്തും തിന്നാന്‍ കഴിയും . അങ്ങനെയാണ് അവയുടെ ശരീരഘടനയും ആമാശയങ്ങളും. നാല് വലിയ വ്യത്യസ്ത ആമാശയങ്ങളാണ് സ്‌പേം തിമിംഗലങ്ങള്‍ക്ക് ഉള്ളത്.

 

Tags: whale
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies