കൊച്ചി : എണാകുളത്ത് വൻ കഞ്ചാവ് വേട്ട. കിഴക്കമ്പലത്ത് കോളേജ് വിദ്യാർത്ഥികൾ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്. മൂന്ന് പേരെ പിടികൂടി.
കഞ്ചാവ് ഒളിപ്പിച്ചിട്ടുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ പരിശോധന നടത്തിയത്. പരിശോധനയിൽ 15 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ മൂന്ന് കോളേജ് വിദ്യാർത്ഥികളെയാണ് പോലീസ് പിടികൂടിയത്. കോളേജ് വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ ശക്തമായ നടപടിയെടുക്കാനാണ് പോലീസ് തീരുമാനം.
Comments