മുംബൈ: മഹാരാഷ്‌ട്ര സെല്‍സുര റോഡ്അപകടത്തില്‍ മരിച്ചവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. ബിജെപി എംഎല്‍എ വിജയ് രഹങ്ക്ദാലെയുടെ മകന്‍ ഉള്‍പ്പെടെ റോഡ് അപകടത്തില്‍ ഏഴുപേരാണ് മരിച്ചത്.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രണ്ടുലക്ഷം രൂപ മരിച്ചവരുടെ കുടുംബത്തിന് നിഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തില്‍ പെട്ട കാര്‍ പൂര്‍ണമായും തകര്‍ന്നു. റോഡപകടത്തില്‍ ജീവിതം പൊലിഞ്ഞവരെക്കുറിച്ചോര്‍ത്ത് വേദനിക്കുന്നു.
മരിച്ചവരുടെ പ്രിയപ്പെട്ടവരുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും അപകടത്തില്‍ പരുക്കേറ്റവര്‍ എത്രയും വേഗം സുഖപ്പെടട്ടെയെന്നും മോദി ട്വീറ്റ് ചെയ്തു. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷവും പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയുമാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്.
ബിജെപി എംഎല്‍എയുടെ മകനും ഏതാനും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇന്നു പുലര്‍ച്ചെ ഒന്നരയോടെ വാര്‍ധജില്ലയിലെ സെല്‍സുരയില്‍ പാലത്തില്‍ നിന്നു കാര്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചാണ് അപകടം.
Comments