ലോകായുക്ത ഓർഡിനൻസ് ; രാഷ്ട്രീയ കൂടിയാലോചന നടന്നില്ല; അഭിപ്രായം പറയാനുള്ള അവസരം സർക്കാർ നിഷേധിച്ചെന്ന് കാനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലോകായുക്ത ഓർഡിനൻസ് ; രാഷ്‌ട്രീയ കൂടിയാലോചന നടന്നില്ല; അഭിപ്രായം പറയാനുള്ള അവസരം സർക്കാർ നിഷേധിച്ചെന്ന് കാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2022, 07:33 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്‌ക്കുന്നതിനായി ഓർഡിനൻസ് കൊണ്ടുവന്ന സംസ്ഥാന സർക്കാർ നടപടിയ്‌ക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രാഷ്‌ട്രീയ കൂടിയാലോചനയില്ലാതെയാണ് സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നതെന്നും, ഓർഡിനൻസ് ജനങ്ങൾക്ക് ബോദ്ധ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പരസ്യപ്രതികരണം.

നിയമസഭ സമ്മേളിക്കാൻ ഒരു മാസം മാത്രമാണ് ഉള്ളത്. ഈ സാഹചര്യത്തിൽ ധൃതിവയ്‌ക്കാതെ ഓർഡിനൻസ് നിയമസഭയിൽ അവതരിപ്പിക്കാമായിരുന്നു. ഇത് ബില്ലായി അവതരിപ്പിച്ചാൽ എല്ലാവർക്കും അഭിപ്രായം പറയാനുള്ള അവസരം ലഭിക്കുമായിരുന്നു. ലോകായുക്ത നിയമത്തിലെ 12, 14 വകുപ്പുകൾ തമ്മിൽ വൈരുദ്ധ്യമുണ്ട്. രാഷ്‌ട്രീയ കൂടിയാലോചനയില്ലാതെ ഓർഡിനൻസ് പുറത്തിറക്കിയതിലൂടെ എല്ലാവർക്കും അഭിപ്രായം പറയാനുള്ള അവസരമാണ് സർക്കാർ നിഷേധിച്ചതെന്നും കാനം വ്യക്തമാക്കി.

ഓർഡിനൻസ് കൊണ്ടുവന്നത് മന്ത്രിസഭയിൽ കാര്യമായ ചർച്ചയോ ആലോചനയോ ഇല്ലാതെയാണെന്ന ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്‌ട്രീയ കൂടിയാലോന ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി കാനം രംഗത്തുവരുന്നത്. ലോകായുക്തയുടെ അധികാരത്തിൽ നേരിയ ഭേദഗതി വരുത്തുകയാണെന്നാണ് മന്ത്രിസഭ അറിയിച്ചിരുന്നത്. എന്നാൽ ഓർഡിനൻസിന്റെ കരട് പുറത്തിറങ്ങിയപ്പോഴാണ് ഓർഡിനൻസിലെ കൂടുതൽ വിവരങ്ങൾ മന്ത്രിമാർക്ക് പോലും വ്യക്തമായത്.

Tags: CPIKANAM RAJENDRANgovtCMPlokayukthaordinance
Share
Tweet
SendShare

More News from this section

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies