അറ്റ്ലാന്റ: ലോകത്തെ ഏറ്റവും പ്രായമേറിയ ആൺ ഗോറില്ല ‘ഓസി’ അന്തരിച്ചു. 61-ാം വയസിലായിരുന്നു അന്ത്യം. ലോകത്തിലെ ഏറ്റവും പ്രായമുള്ള ഗോറില്ലകളിൽ മൂന്നാം സ്ഥാനത്തായിരുന്നു ഓസി. അറ്റ്ലാന്റിലെ മൃഗശാലയിൽ ചൊവ്വാഴ്ചയായിരുന്നു അന്ത്യം.
350 പൗണ്ട് ഭാരമാണ് ഓസിക്കുണ്ടായിരുന്നത്. മരണകാരണം വ്യക്തമല്ല. കഴിഞ്ഞ ഒരാഴ്ചയായി ഓസിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായിരുന്നു. ഒടുവിൽ ഭക്ഷണവും വെള്ളവും കഴിക്കാതെയായി. അതീവ ക്ഷീണിതനായ ഓസി പിന്നീട് മരണമടയുകയായിരുന്നു.
1988ൽ ആഫ്രിക്കൻ മഴക്കാടുകളിൽ നിന്ന് എത്തിപ്പെട്ട ഗോറില്ലകളുടെ തലമുറയിലെ ജീവിച്ചിരിക്കുന്ന അവസാന ഗോറില്ലയായിരുന്നു ഓസി. അറ്റ്ലാന്റയിലെ മൃഗശാലയിൽ ഓസിയോടൊപ്പമുണ്ടായിരുന്ന 59കാരിയായ ഗോറില്ല കഴിഞ്ഞ ദിവസമാണ് മരണമടഞ്ഞത്. ചൂംബയുടെ മരണശേഷം ഓസിക്കും അവശതകൾ തുടങ്ങുകയായിരുന്നു.
Comments