ചെന്നൈ : മെഗാസ്റ്റാർ രജനികാന്തിന്റെ മകൾ ഐശ്വര്യയും നടൻ ധനുഷും വേർപിരിയുന്ന വാർത്ത അടുത്തിടെയാണ് പുറത്ത് വന്നത് . 18 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാൻ ഇരുവരും തീരുമാനിക്കുകയും ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ സംയുക്ത പ്രസ്താവന നടത്തുകയും ചെയ്തിരുന്നു . ഇരുവരുടെയും തീരുമാനം രജനി കുടുംബത്തെയും ബാധിച്ചു.
ഐശ്വര്യയുടെയും ധനുഷിന്റെയും കുടുംബങ്ങൾ ഇരുവരും ഒരുമിച്ച് മുന്നോട്ട് പോകണമെന്നും , അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കണമെന്നുമാണ് ആഗ്രഹിക്കുന്നത് . ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങൾ മാറ്റാൻ രജനികാന്ത് ശ്രമിക്കുന്നുണ്ടെന്നാണ് സൂചന.
‘ രജനി സാർ തന്റെ മകളുടെ വേർപിരിയലിൽ വളരെ അസ്വസ്ഥനാണ്. വേർപിരിയൽ താത്കാലികമാണെന്നും, പരിഹരിക്കണമെന്നും അദ്ദേഹം നിർബന്ധിച്ചുകൊണ്ടേയിരിക്കുന്നു. മകളുടെ വിവാഹജീവിതം തൃപ്തികരമാക്കി മുന്നോട്ട് കൊണ്ടുപോകാനും അദ്ദേഹം മകളെ പ്രേരിപ്പിക്കുന്നുണ്ട് ,” രജനി കുടുംബവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. ഐശ്വര്യയുടെയും ധനുഷിന്റെയും കുടുംബങ്ങൾ അനുരഞ്ജനത്തിനായി ദമ്പതികളെ നിർബന്ധിക്കുന്നുണ്ട്.
ഐശ്വര്യയും ധനുഷും തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസങ്ങളോ വഴക്കോ ഇല്ല. അത് പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങള്‍. എന്നാൽ ഇരുവരും വിവാഹമോചിതരാകുമെന്ന് പറയുന്നത് വാസ്തവമല്ലെന്നാണ് ധനുഷിന്റെ പിതാവ് കസ്തൂരിരാജ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞത്. ധനുഷും ഐശ്വര്യയും ഇപ്പോള്‍ ചെന്നൈയിലില്ല, ഹൈദരാബാദിലാണെന്നും .കസ്തൂരി രാജ പറഞ്ഞിരുന്നു
Comments