പാമ്പ് പിടിക്കാൻ വാവ സുരേഷിന് ക്ലാസെടുക്കുന്നു; സായിപ്പ് ചെയ്‌താൽ ആഹാ , വാവ സുരേഷ് ചെയ്‌താൽ ഓഹോ ; അനുകൂലിച്ചും , പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ തർക്കം മുറുകുന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പാമ്പ് പിടിക്കാൻ വാവ സുരേഷിന് ക്ലാസെടുക്കുന്നു; സായിപ്പ് ചെയ്‌താൽ ആഹാ , വാവ സുരേഷ് ചെയ്‌താൽ ഓഹോ ; അനുകൂലിച്ചും , പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ തർക്കം മുറുകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2022, 05:19 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : പാമ്പ് കടിയേറ്റ് വാവ സുരേഷ് ഒരിക്കൽ കൂടി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് ഉയർത്തിവിട്ടത് . അനുകൂലിച്ചും പ്രതികൂലിച്ചതും വാദപ്രതിപാദങ്ങൾ .
ഇതിനിടെ സിനിമ -സീരിയൽ താരങ്ങൾ , രാഷ്‌ട്രീയ സാമൂഹിക നേതാക്കൾ തുടങ്ങി വലിയ നിര തന്നെ വാവസുരേഷിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിച്ചു കൊണ്ടുളള പോസ്റ്റുകളും പങ്കു വയ്‌ക്കുന്നുണ്ട് .

വാവ സുരേഷ് കുറച്ചു കൂടി ശ്രദ്ധിക്കണം ആയിരുന്നു, ഇങ്ങിനെയാണോ പാമ്പിനെ പിടിക്കുന്നത് , പ്രൊഫഷണൽ സമീപനം സ്വീകരിക്കണം,എന്നിങ്ങിനെ നിരവധി വിമർശനങ്ങൾ ആണ് ചിലർ വാവ സുരേഷിനെതിരെ ഉയർത്തുന്നത് .

അതേ സമയം സുരക്ഷാ മുന്കരുതലൊന്നും ഇല്ലാതെ പാമ്പിനെ പിടിക്കുക എന്നത് വാവ സുരേഷിന്റെ ശൈലി ആണെന്നും , പാമ്പിനെ പിടിക്കുന്നതിൽ ഹരം കണ്ടെത്തുന്നയാളാണ് വാവ സുരേഷ് എന്നുമാണ് മറുവാദം .ഇത്തരത്തിൽ അപകടകാരികളായ മൃഗങ്ങളെ സുരക്ഷയില്ലാതെ കൈകാര്യം ചെയ്യുന്നത് ഇഷ്ടപ്പെടുന്ന, അതിൽ ഹരം കണ്ടെത്തുന്ന ഒരു പാട് പേരുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു .

“അദ്ദേഹത്തിന്റെ മാർഗ്ഗങ്ങളെ നിങ്ങൾക്ക് വിമർശിക്കാം. പക്ഷെ നിലവിലെ മാർഗ്ഗങ്ങളിൽ 100% സക്സസ് റേറ്റ് ഉള്ളയാളാണ്. തന്റെ സാഹസിക രീതികൾ മറ്റാരും അനുകരിക്കരുതെന്ന് പറയുന്നവനാണ്. ഏതൊരു സാഹസികനും അതേ പറയാൻ കഴിയൂ.പരോപകാരിയാണ്. ലാഭേച്ഛ ഇല്ലാത്തവനാണ്. സ്നേഹം ഉള്ളവനാണ്. നല്ല മനുഷ്യനാണ്. ‘ആരാണ് വാവ സുരേഷ്’ എന്നൊരാൾ എന്നോട് ചോദിച്ചാൽ ഞാൻ പറയും ‘തീരെ വിഷമില്ലാത്ത ഒരു സഹജീവി’ ആണെന്ന്.” സാമൂഹിക രാഷ്‌ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ പറയുന്നു .

“സായിപ്പ് ചെയ്യുമ്പോൾ അത് ഭയങ്കര സാഹസികതയും വാവ പണമില്ലാത്ത കറുത്ത ഭാരതീയൻ ആയത് കൊണ്ട് അഹങ്കാരവും ആയി മാറില്ലല്ലോ. വാവ ഒരു പാമ്പാട്ടിയാണ്. ഇന്ത്യയിലെ ഏറ്റവും പുരാതനമായ വിനോദ സംസ്കാരങ്ങളിലൊന്നാണ് പാമ്പാട്ടികൾ. ഭാരതത്തിൽ എല്ലാത്തിലും ഉള്ളത് പോലെ ഒരു ആത്മീയ ജീവിതവും ആ തൊഴിലിനോട് ചേർന്നുണ്ട്. ഡിസ്ക്കവറി ചാനലിൽ സ്റ്റീവ് ഇർവിൻ ഒക്കെ മുതലയെയും പാമ്പിനേയും ഒക്കെ പിടിക്കാൻ സാഹസികത കാണിക്കുമ്പോൾ കയ്യടിക്കുന്നവർ ആണ് വാവാ സുരേഷിനെ കുറ്റപ്പെടുത്തുന്നത്” എഴുത്തുകാരനും , സാമൂഹിക പ്രവർത്തകനുമായ കാളിയമ്പി ചൂണ്ടിക്കാട്ടുന്നു
സായിപ്പും , അറബികളും വരച്ച് വച്ച കള്ളികൾക്കുള്ളിൽ മാത്രം തുള്ളി ജീവിച്ച അടിമ ജീവിതങ്ങൾക്ക് വാവ സുരേഷിനെ മനസ്സിലാവണമെന്നില്ലെന്നും കാളിയമ്പി കുറ്റപ്പെടുത്തുന്നു .

“വാവ സുരേഷിന് പാമ്പ് പിടുത്തം , ഒരു ജോലിയല്ല, ജീവിതമാണ്. അത് അദ്ദേഹത്തിന് നൽകുന്ന ആനന്ദം ആ കണ്ണിൽ നോക്കിയാൽ കാണാം. അതിൽ സംഭവിക്കാവുന്ന മരണം പോലും അയാളെ ഭയപ്പെടുത്തുന്നില്ല. അങ്ങേര് നിങ്ങളെ പോലെ കല്യാണം കഴിച്ചു ,കുട്ടികളെ ഉണ്ടാക്കി , പ്രാരാബ്ധം ആയി ഒടുവിൽ വല്ല രോഗവും വന്ന് കട്ടിലിൽ കടന്ന് തന്നെ മരിക്കണം എന്ന് ശഠിക്കുന്നതിൽ എന്ത് അർത്ഥം ആണ് ഉള്ളത് ?പ്രൊഫഷണൽ ജീവിതവും , പാഷനും ഒരുമിച്ചു കിട്ടുന്നത് അപൂർവം പേർക്കാണ് , വാവ അങ്ങനെ ഒരാൾ ആണ്”.ഒരു നീർകോലിയെ കണ്ടാൽ കണ്ടാൽ അട്ടം കേറുന്നവരാണ് വാവക്ക് പാമ്പിനെ പിടിക്കാൻ അറിയില്ല എന്ന് പറയുന്നത്. സ്വന്തം ജോലിയിൽ യാതൊരു മിടുക്കും എടുത്തു പറയാൻ ഇല്ലാത്ത ഇവർ ആണ് വാവക്ക് വാവയുടെ ജോലി എങ്ങനെ ചെയ്യണം എന്ന് ഉപദേശം നൽകുന്നത്. ‘പ്രൊഫഷനും , പാഷനും’ തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടി അരുൺ കീഴ്മഠം കുറിക്കുന്നു .

ഇങ്ങിനെ നിരവധി ആളുകളാണ് വാവ സുരേഷിനെതിരെയുള്ള വിമർശനങ്ങൾക്കെതിരെ പോസ്റ്റുകളുമായി രംഗത്ത് വരുന്നത് .

പാമ്പ് പിടുത്തത്തിനിടയിൽ നേരത്തെയും വാവ സുരേഷിന് അപകടം സംഭവിച്ചിട്ടുണ്ട് . സുരക്ഷാ മുൻകരുതൽ എടുക്കണമെന്ന ഉപദേശവും , വിമർശങ്ങളും കണക്കിലെടുക്കാതെ തന്റെ ശൈലിയുമായി മുന്നോട്ട് പോവുന്നതിനിടയിൽ ആണ് കഴിഞ്ഞ ദിവസം പാമ്പിന്റെ കടിയേറ്റത് .കടിയേറ്റതിന് ശേഷം മുറിവിൽ നിന്നും രക്തം ഞെക്കിക്കളഞ്ഞു പാമ്പിനെ പിടി കൂടിയതിനു ശേഷം മാത്രമാണ് വാവ സുരേഷ് ആശുപത്രിയിലെത്തിയത് .

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുള്ളതായി ഡോക്ടർമാർ അറിയിച്ചിട്ടുണ്ട് .

 

Tags: VAVA SURESH
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies