ദേശാഭിമാനിയ്ക്ക് പറ്റിയ തെറ്റോ അതോ മറ്റ് പത്രങ്ങൾക്ക് സംഭവിച്ച പിശകോ; ദുബായ് ഭരണാധികാരി പിണറായിയെ ഉപഹാരം നൽകി ആദരിച്ചെന്ന് പാർട്ടി പത്രം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദേശാഭിമാനിയ്‌ക്ക് പറ്റിയ തെറ്റോ അതോ മറ്റ് പത്രങ്ങൾക്ക് സംഭവിച്ച പിശകോ; ദുബായ് ഭരണാധികാരി പിണറായിയെ ഉപഹാരം നൽകി ആദരിച്ചെന്ന് പാർട്ടി പത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2022, 06:51 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ദുബായ് എക്‌സ്‌പോ വേദിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ദുബായ് ഭരണാധികാരി സ്‌നേഹസമ്മാനം നൽകി സ്വീകരിച്ചുവെന്ന് ദേശാഭിമാനിയുടെ വാദം പരിഹാസ്യമാകുന്നു. വ്യാഴാഴ്ച പുറത്തിറങ്ങിയ ദേശാഭിമാനിയുടെ മുൻ പേജിലെ ചിത്രത്തിന്റ അടിക്കുറിപ്പാണ് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ നൽകിയിരിക്കുന്നത്.

ദുബായ് എക്‌സ്‌പോ 2020 വേദിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ദുബായ് ഭരണാധികാരിയായ ഷെയ്ഖ് മുഹമദ് ബിൻ റാഷിദ് അൽ മക്തൂം സ്‌നേഹസമ്മാനം നൽകി സ്വീകരിക്കുന്നു. മന്ത്രി പി രാജീവ്, ദുബായ് ചേമ്പർ വൈസ്‌ചെയർമാൻ എം എ യൂസഫലി എന്നിവർ സമീപം എന്നാണ് അടിക്കുറിപ്പ്. എന്നാൽ കേരളത്തിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന മറ്റ് പ്രമുഖ പത്രങ്ങൾ നൽകിയ ചിത്രത്തിന്റെ അടിക്കുറിപ്പ് ഇതിന് നേരെ വ്യത്യസ്തമായിരുന്നു.

ദുബായ് എക്‌സ്‌പോവേദിയിൽ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമദ് ബിൻ റാഷിദ് അൽ മക്തൂമിന് കേരളത്തിന്റെ ഉപഹാരം മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കുന്നു. ഇതായിരുന്നു മറ്റ് പത്രങ്ങൾ നൽകിയ അടിക്കുറിപ്പ്. അതായത് പിണറായിയെ വലുതാക്കി കാട്ടാൻ ദുബായ് ഭരണാധികാരി അദ്ദേഹത്തിന് ഉപഹാരം സമ്മാനിച്ചുവെന്ന് പൊങ്ങച്ചം പറയുകയായിരുന്നു ദേശാഭിമാനി. എന്നാൽ പാർട്ടി പത്രം പ്രതീക്ഷിച്ചതിലും നേർവിപരീത ഫലമായിരുന്നു അടിക്കുറിപ്പിന് ലഭിച്ചത്. ദേശാഭിമാനിയുടെ നുണപ്രചാരണത്തെ പൊളിച്ചടക്കി സമൂഹമാദ്ധ്യമങ്ങളിലടക്കം നിരവധി പേർ രംഗത്ത് എത്തി.

കേരളത്തിന്റെ ഉപഹാരമായി ആറന്മുള കണ്ണാടിയും സുഗന്ധദ്രവ്യങ്ങളും കഥകളി രൂപവും വള്ളത്തിന്റെ മാതൃകയുമാണ് പിണറായി വിജയൻ ദുബായ് ഷെയ്ഖിന് സമ്മാനിച്ചത്. ഇതാണ് ദേശാഭിമാനി നേർ വിപരീതമായി നൽകിയത്. ദേശാഭിമാനിക്ക് തെറ്റ് പറ്റിയതാണെന്നും ചിലർ പറയുന്നു. അതിന് ഉദാഹരണമായി പഴയ ഹോട്ട്‌ഡോഗ് വാർത്ത ചൂണ്ടിക്കാട്ടുന്നു.

അമേരിക്കൻ സ്വാതന്ത്യദിനത്തിന്റെ ഭാഗമായി ന്യൂയോർക്കിൽ നടത്തിയ ഹോട്ട്‌ഡോഗ് തീറ്റ മത്സരം സംഘടിപ്പിച്ചിരുന്നു. അതിൽ 10 മിനിട്ടിനുളളിൽ 68 ഹോട്ട്‌ഡോഗുകൾ കഴിച്ച് 25കാരൻ 20,000 ഡോളർ സമ്മാനം നേടി. ഈ വാർത്ത ദേശാഭിമാനി നൽകിയത് ‘അമേരിക്കയിൽ യുവാവ് 10 മിനിട്ടിൽ 68 പട്ടിയെ തിന്ന് റെക്കോർഡിട്ടു’ എന്ന തലക്കെട്ടോയെയായിരുന്നു. ഇൗ വാർത്ത വിദേശ മാദ്ധ്യമങ്ങളിലടക്കം പരിഹാസരൂപേണ പ്രസിദ്ധീകരിച്ചത് ദേശാഭിമാനിക്ക് വലിയ മാനക്കേട് ഉണ്ടാക്കിയിരുന്നു. 2009 ജൂലായ് ആറിന് പ്രസിദ്ധീകരിച്ച പത്രത്തിന്റെ മുൻ പേജിലാണ് ഈ വാർത്ത നൽകിയത്.

Tags: deshabimanipinaraidubai expo
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies