മലപ്പുറം : സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ . പൊന്നാനി മരക്കടവ് സ്വദേശി മൂസാന്റെ പുരക്കൽ നൗഫൽ (32) നെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത് .
ഒന്നര വർഷം മുമ്പ് പൊന്നാനി താലൂക്കിൽ സ്കൂൾ കലോത്സവം നടക്കുമ്പോൾ മുഖം കഴുകാനാനെത്തിയ പെൺകുട്ടിയെ കുളിമുറിയിൽ ഒളിഞ്ഞിരുന്ന് പ്രതി പീഡിപ്പിക്കുകയായിരുന്നു.
കുട്ടിയുടെ വായ പൊത്തിപ്പിടിച്ച് ബലം പ്രയോഗിച്ച് ഉപദ്രവിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. ഇതിനിടെ പ്രതിയിൽ നിന്നും കുതറിമാറി പെൺകുട്ടി പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു.
എന്നാൽ സംഭവത്തിന് പിന്നാലെ മാനസികസമ്മർദ്ദത്തിൽപ്പെട്ട കുട്ടിക്ക് അടുത്തിടെ പ്രതി മൊബൈൽ ദൃശ്യങ്ങൾ അയച്ചു നൽകി. ഇതോടെ പഠനത്തിൽ ശ്രദ്ധ നഷ്ടപ്പെട്ട് , അസ്വസ്ഥയായ കുട്ടിയെ സ്കൂൾ അധികൃതർ കൗൺസലിംഗിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
മരക്കടവ് നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ സഹോദരൻ ലഹരി ഉപയോഗം മൂലമാണ് മരണപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ഇയാളും ലഹരിക്കടിമയാണ് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Comments