കോട്ടയം ; വാവ സുരേഷിന് വീട് വച്ചു നൽകുമെന്ന് മന്ത്രി വി.എൻ.വാസവൻ. തിരുവനന്തപുരത്ത് വാവ സുരേഷിന്റെ അമ്മയുടെ പേരിലുള്ള സ്ഥലത്താണ് വീട് നിർമിച്ചു നൽകുന്നത്.
സിപിഎം പാർട്ടി നേതൃത്വത്തിലുള്ള അഭയം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വീട് നിർമിച്ച് നൽകാനാണ് ആലോചന . സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഇതിനു മേൽനോട്ടം വഹിക്കും.
സാധാരണ ആരുടെയും വാഗ്ദാനങ്ങൾ സീകരിക്കാത്ത ആളാണ് വാവ സുരേഷ് . എന്നാൽ, തനിക്കു ജീവൻ തിരിച്ചുതന്നുവെന്നും അതിനാല്‍ ഇക്കാര്യത്തിൽ നിങ്ങൾ പറയുന്നത് അനുസരിക്കാമെന്നും വാവ സുരേഷ് പറഞ്ഞതായി വാസവൻ പറഞ്ഞു . അദ്ദേഹം ഇഷ്ടപ്പെടുന്ന രിതീയിലുള്ള പ്ലാനിലായിരിക്കും വീട് നിർമിക്കുകയെന്നും മന്ത്രി പറഞ്ഞു.
മൂർഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന വാവ സുരേഷ് ഇന്ന് രാവിലെയാണ് ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ആയത്. ആരോഗ്യം വീണ്ടെടുത്ത ശേഷം ഇനിയും ജനങ്ങളെ പാമ്പിൽനിന്നും രക്ഷിക്കാൻ മുന്നിട്ടിറങ്ങും. ശാസ്ത്രീയമായി പാമ്പ് പിടിക്കുന്നവർക്കും കടിയേൽക്കുന്നുണ്ടെന്ന് വാവ സുരേഷ് മാദ്ധ്യമങ്ങളോട് പറഞു.
ഒരു വനം വകുപ്പ് ഉദ്യോഗസ്ഥൻ തന്നെ ദ്രോഹിക്കുന്നതായും എന്നാൽ ആ ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
Comments