ലതാ മങ്കേഷ്‌കറിന്റെ ചിതാഭസ്മം കാശിയിലെത്തിച്ച് ഗംഗയില്‍ നിമഞ്ജനം ചെയ്യും; ശിവാജി പാര്‍ക്കില്‍ സ്മാരകം നിര്‍മ്മിക്കണമെന്ന്‌ ബിജെപി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലതാ മങ്കേഷ്‌കറിന്റെ ചിതാഭസ്മം കാശിയിലെത്തിച്ച് ഗംഗയില്‍ നിമഞ്ജനം ചെയ്യും; ശിവാജി പാര്‍ക്കില്‍ സ്മാരകം നിര്‍മ്മിക്കണമെന്ന്‌ ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2022, 11:04 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറിന് മുംബൈയിലെ ശിവാജി പാര്‍ക്കില്‍ സ്മാരകം സ്ഥാപിക്കണമെന്ന ആവശ്യവുമായി ബിജെപി. ലതാ മങ്കേഷ്‌കറിന്റെ ഭൗതികദേഹം ഇവിടെയാണ് സംസ്‌കരിച്ചത്. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കാണ് ബിജെപി നിയമസഭാംഗം രാം കദം ഈ ആവശ്യമുന്നയിച്ച് കത്തയച്ചിരിക്കുന്നത്. ലതാ ദീദിയ്‌ക്ക് ശിവാജി പാര്‍ക്കില്‍ തന്നെ ഒരു സ്മാരകം ഒരുക്കുന്നതാണ് അവര്‍ക്ക് ഉചിതമായ ആദരാഞ്ജലി. ലോകാമെമ്പാടും ലതാ ദീദിയ്‌ക്കുള്ള ആരാധകര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനും, അവരെ ഓര്‍മ്മിക്കാനുമുള്ള ഏറ്റവും മികച്ച ഇടമായി ഇത് മാറുമെന്നും കത്തില്‍ പറയുന്നു.

ലതാദീദി ലോകത്തിന്റെത് മുഴുവനാണെന്നും മഹാരാഷ്‌ട്ര സര്‍ക്കാരും കേന്ദ്രവും ഈ ആവശ്യം പരിഗണിക്കുമെന്നും ശിവസേന മുഖ്യ വക്താവും പാര്‍ലമെന്റ് അംഗവുമായ സഞ്ജയ് റാവത്ത് പറഞ്ഞു. സംസ്ഥാനത്ത് തന്നെ ഈ സ്മാരകം ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി. ലതാ മങ്കേഷ്‌കറുടെ സ്മരണയ്‌ക്കായി ജന്മസ്ഥലമായ ഇന്‍ഡോറില്‍ മ്യൂസിക് അക്കാദമിയും മ്യൂസിയവും നിര്‍മ്മിക്കാനുള്ള പദ്ധതി മദ്ധ്യപ്രദേശ് സര്‍ക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്. 1929 സെപ്തംബര്‍ 28-ന് ഇന്‍ഡോറിലാണ് ലതാ മങ്കേഷ്‌കറുടെ ജനനം. ഇവിടെ ലതാ മങ്കേഷ്‌കറിന്റെ പ്രതിമയും സ്ഥാപിക്കും. ഇതിന് പുറമെ അവരുടെ ജന്മദിനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഗായകര്‍ക്കുള്ള അവാര്‍ഡ് വിതരണവും നടത്തുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ലതാ മങ്കേഷ്‌കറിന്റെ ചിതാഭസ്മം അനന്തരവന്‍ ആദിനാഥ് ശിവാജി പാര്‍ക്കില്‍ നിന്നും കഴിഞ്ഞ ദിവസം ഏറ്റുവാങ്ങി. ലതയുടെ സഹോദരനും സംഗീതസംവിധായകനുമായ ഹൃദയനാഥ് മങ്കേഷ്‌കറുടെ മകനാണ് ആദിനാഥ്.ചിതാഭസ്മം കാശിയില്‍ ഗംഗാനദിയില്‍ നിമഞ്ജനം ചെയ്യാനാണ് കുടുംബാംഗങ്ങള്‍ പദ്ധതി ഇടുന്നതെന്നാണ് വിവരം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇവിടെയെത്തി ആദരാഞ്ജലികള്‍ അര്‍പ്പിക്കും.

Tags: BJPMumbaiLata Mangeshkar
Share
Tweet
SendShare

More News from this section

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies