ആദ്യ ഘട്ട വിധിയെഴുത്തിനായി യുപി പോളിംഗ് ബൂത്തിലേക്ക്; 58 മണ്ഡലങ്ങളിലേക്ക് നടക്കുന്ന വോട്ടെടുപ്പിൽ 623 സ്ഥാനാർഥികൾ ജനവിധി തേടും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആദ്യ ഘട്ട വിധിയെഴുത്തിനായി യുപി പോളിംഗ് ബൂത്തിലേക്ക്; 58 മണ്ഡലങ്ങളിലേക്ക് നടക്കുന്ന വോട്ടെടുപ്പിൽ 623 സ്ഥാനാർഥികൾ ജനവിധി തേടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2022, 10:36 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ : ആഴ്ചകൾ നീണ്ട പ്രചാരണങ്ങൾക്കൊടുവിൽ ഉത്തർപ്രദേശ്  പോളിംഗ് ബൂത്തിലേക്ക്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യവട്ട വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ആദ്യമായി ജനവിധി തേടുന്ന സംസ്ഥാനമാണ് യുപി.

പശ്ചിമ യുപിയിലെ 58 മണ്ഡലങ്ങളിലെ 623 സ്ഥാനാർത്ഥികളാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത്. ഇതിൽ ഒൻപത് എണ്ണം സംവരണ മണ്ഡലങ്ങളാണ്. രാവിലെ ഏഴ് മണിയ്‌ക്കാരംഭിക്കുന്ന വോട്ടെടുപ്പ് വൈകീട്ട് ആറ് മണിയ്‌ക്ക് അവസാനിക്കും. വോട്ടെടുപ്പിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു.

കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാകും വോട്ടെടുപ്പ്. എല്ലാ പോളിംഗ് ബൂത്തുകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലായി 50,0000 അർദ്ധ സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങൾക്ക് ശക്തി പകർന്ന് പോലീസും വിന്യസിച്ചിട്ടുണ്ട്. വോട്ടെടുപ്പ് ദിനത്തിലെ ക്രമസമാധാന പാലനത്തിനായി ശക്തമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരം രാഷ്‌ട്രീയ പാർട്ടികൾ പ്രചാരണ പരിപാടികൾ ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെ അവസാനിപ്പിച്ചിരുന്നു. ബുധനാഴ്ച നിശബ്ദ പ്രചാരണത്തിന്റെ ദിനമായിരുന്നു. വീടുകൾ കയറിയിറങ്ങി രാഷ്‌ട്രീയ പാർട്ടികൾ നിശബ്ദപ്രചാരണവും കൊഴുപ്പിച്ചു.

ജാട്ട്, മുസ്ലീം സമുദായങ്ങൾക്ക് വലിയ സ്വാധീനമുള്ള മേഖലയാണ് പടിഞ്ഞാറൻ യുപി. അതുകൊണ്ടുതന്നെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 58 മണ്ഡലങ്ങളും രാഷ്‌ട്രീയ പാർട്ടികൾക്ക് നിർണായകമാണ്. ഉത്തർപ്രദേശിന്റെ ഭരണ ചിത്രം വ്യക്തമാക്കുന്നതിൽ നിർണായക പങ്കാണ് പടിഞ്ഞാറൻ മേഖലയ്‌ക്കുള്ളത്.2024 ൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ട്രയലായാണ് അഞ്ച് സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളെ വിലയിരുത്തുന്നത്. ഇതിൽ ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പാണ് എല്ലാ രാഷ്‌ട്രീയ പാർട്ടികളും ഉറ്റുനോക്കുന്നത്.

ആദ്യഘട്ടത്തിൽ ബിജെപിയുടെ പ്രമുഖ നേതാക്കളായ പങ്കജ് സിംഗ്, കപിൽ ദേവ് അഗർവാൾ, ശ്രീകാന്ത് ശർമ്മ എന്നിവരാണ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ഭരണ നേട്ടവും , സർവ്വേ ഫലങ്ങളും നൽകിയ ആത്മവിശ്വാസത്തിലാണ് ഭരണ കക്ഷിയായ ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. യുപിയിൽ ബിജെപി തുടർഭരണം നേടുമെന്നാണ് മുഴുവൻ സർവ്വേകളും പ്രവചിക്കുന്നത്. പ്രചാരണ വേളയിൽ ജനങ്ങൾ നൽകിയ പിന്തുണ ബിജെപിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതാണ്. തുടർഭരണമെന്ന നേട്ടം മുന്നിൽ കണ്ടുകൊണ്ടാണ് സംസ്ഥാനത്ത് ബിജെപി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.

അതേസമയം കാർഷിക നിയമങ്ങൾ തങ്ങൾക്ക് തുണയാകുമെന്ന വിശ്വാസത്തിലാണ് സമാജ്‌വാദി പാർട്ടി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്. കഴിഞ്ഞ തവണ ലഭിച്ച സീറ്റുകൾ ഇക്കുറി നിലനിർത്താൻ ആകുമെന്ന പ്രതീക്ഷ പോലും ഇക്കുറി കോൺഗ്രസിനില്ല.

Tags: sppollUP2022ElectionCongressBJP
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘ എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies