ന്യൂഡൽഹി : ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ വീട്ടിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചയാളെ പിടികൂടി. ഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിലേക്കാണ് അജ്ഞാതനായ ഒരാൾ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചത്. ഡൽഹി പോലീസാണ് ഇക്കാര്യം അറിയിച്ചത്.
തുടർന്ന് വീടിന് കാവൽ നിന്ന സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞു. യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മാനസിക വൈലക്യമുള്ളയാളാണ് ഇതെന്നാണ് വിവരം. വാടകയ്ക്ക് എടുത്ത കാറിലാണ് ഇയാൾ അജിത് ഡോവലിന്റെ വീടിന് മുന്നിൽ എത്തിയത് എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
യുവാവിനെ പോലീസ് വിശദമായി ചോദ്യം ചെയ്യും. അജിത് ഡോവലിന് സുരക്ഷാ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.
Comments