കെഎസ്ഇബി സമരത്തിന് പരിഹാരം കാണും; നീതിയുടെ കൂടെ നിൽക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെഎസ്ഇബി സമരത്തിന് പരിഹാരം കാണും; നീതിയുടെ കൂടെ നിൽക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2022, 04:49 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം; കെഎസ്എബി സമരത്തിന് പരിഹാരം കാണുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി.സഭാ സമ്മേളനത്തിന് മുൻപ് ചർച്ചയിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നീതിയുടെ കൂടെ നിൽക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എകെജി സെന്ററിൽ മുന്നണിയുടേയും യൂണിയനുകളുടേയും നേതൃത്വവുമായുള്ള ചർച്ചയ്‌ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. മുന്നണി കൺവീനർ വിജയരാഘവനും, കെഎസ്ഇബിയിലെ ട്രേഡ് യൂണിയനുകളെ നയിക്കുന്ന നേതാക്കളായ എളമരം കരീമും , കാനം രാജേന്ദ്രനും ചർച്ചയിൽ പങ്കെടുത്തിരുന്നു.

വൈദ്യുതി ഭവന് മുന്നിൽ ഇടത് ട്രേഡ് യൂണിയനുകൾ നടത്തുന്ന അനിശ്ചിത കാല പ്രക്ഷോഭം നാലാം ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ഇന്ന് ചർച്ച നടത്തിയത്. ചെയർമാന്റെ ആരോപണങ്ങളും എംഎം മണിയുടെ പ്രതികരണവും സർക്കാറിനെയും പാർട്ടിയേയും സമ്മർദ്ദത്തിലാക്കിയതിനെ തുടർന്ന് വേഗത്തിൽ ചർച്ച നടത്തി പരിഹാരം കാണാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം.

കെഐസ്ഇബി ചെയർമാന്റെ അധികാര ദുർവിനിയോഗത്തിന് എതിരായിട്ടാണ് സമരം നടത്തുന്നതെന്നാണ് ഇടത് ട്രേഡ് യൂണിയനുകൾ പറയുന്നത്. കെസ്ഇബിക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന പരിഷ്‌കാരങ്ങളിൽ നിന്ന് ചെയർമാൻ പിൻമാറിയാൽ പ്രക്ഷോഭം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് സമരസമിതി വ്യക്തമാക്കിയിരുന്നു.

കെഎസ്ഇബി ചെയർമാൻ ഡോ.ബി അശോക് അധികാര ദുർവിനിയോഗം നടത്തി വകുപ്പിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുവെന്നാണ് ട്രേഡ് യൂണിയനുകളുടെ പ്രധാന ആരോപണം.അംഗീകൃത തൊഴിലാളി സംഘടനകളെ അവഗണിച്ച് തീരുമാനമെടുക്കുന്നുവെന്നും യൂണിയനുകൾ ആരോപിക്കുന്നു.

എംഎം മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് ഇടതു യൂണിയനുകൾ ബോർഡിന് കോടികളുടെ ബാധ്യതയുണ്ടാക്കുന്ന തീരുമാനത്തിന് കൂട്ടുനിന്നുവെന്നാണ് ചെയർമാന്റെ പ്രധാന ആരോപണം.

ടൂറിസം വികസനത്തിന് പല സൊസൈറ്റികൾക്കും ബോർഡിന്റെ അനുമതിയോ സർക്കാർ അനുമതിയോ ഇല്ലാതെ നൂറു കണക്കിന് ഏക്കർ സ്ഥലം പാട്ടത്തിന് നൽകിയെന്നും, ചട്ടവിരുദ്ധമായി നിലപാട് ഫയലിൽ എഴുതി ചേർത്ത് ഒപ്പിടാൻ ചീഫ് എഞ്ചിനിയർക്കുമേൽ യൂണിയനുകൾ സമ്മർദ്ദം ചെലുത്തിയെന്നും സമരം ചെയ്യുന്ന സംഘടനയുടെ നേതാവ് ഉപയോഗിക്കാൻ അർഹതയില്ലാത്ത ഔദ്യോഗിക വാഹനം ആയിരക്കണക്കിന് കിലോമീറ്റർ ദുരുപയോഗം ചെയ്തുവെന്നുമാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചത്.

Tags: KSEBmm manik krishnan kuttykseb chairman
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies