മനുഷ്യനെ തിന്ന മുതല ടെൻഷനടിച്ച് മരിച്ചു; ലോകത്തെ ഏറ്റവും വലിയ മുതലയായ ലോലോങ്ങിന്റെ മരണകാരണം ചർച്ചയാകുന്നു
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മനുഷ്യനെ തിന്ന മുതല ടെൻഷനടിച്ച് മരിച്ചു; ലോകത്തെ ഏറ്റവും വലിയ മുതലയായ ലോലോങ്ങിന്റെ മരണകാരണം ചർച്ചയാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2022, 07:14 pm IST
FacebookTwitterWhatsAppTelegram

മനില: ലോകത്ത് കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ മുതലയായ ലോലോങിന്റെ മരണമാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്. ഉപ്പുവെള്ളത്തിൽ ജീവിക്കുന്ന മുതലകളിൽ വെച്ച് ഏറ്റവും വലിയവനായ ലോലോങ്ങിന്റെ മരണം മാനസിക പിരിമുറുക്കം മൂലമാണെന്ന കണ്ടെത്തൽ ഞെട്ടലോടെയാണ് ലോകം അറിഞ്ഞത്.

21 അടി നീളമുള്ള കൂറ്റൻ മുതല 2013ലാണ് മരിച്ചതെങ്കിലും മരണകാരണം ചർച്ചയാകുന്നത് ഇപ്പോഴാണ്. 2012ൽ ഗിന്നസിലിടം നേടിയ മുതലയാണ് ലോലോങ്. എന്നാൽ ഉപ്പുവെള്ളത്തിൽ കഴിയുന്ന ഏറ്റവും വലിയ മുതലയെന്ന ഖ്യാതി കരസ്ഥമാക്കിയ ലോലോങ്ങിന്റെ അന്ത്യം ടെൻഷനിടിച്ചിട്ടാകുമെന്ന് ആരും കരുതിയില്ല.. രണ്ട് മനുഷ്യരെ വയറ്റിലാക്കിയതിന് പിന്നാലെയാണ് മുതലയ്‌ക്ക് മാനസിക പിരിമുറുക്കം ആരംഭിച്ചതെന്ന് അധികൃതർ പറയുന്നു.

ഫിലിപ്പീൻസിലെ ബുനാവാനിൽ നിന്നും കാണാതായ മത്സ്യത്തൊഴിലാളിയെ മുതല ഭക്ഷണമാക്കിയെന്ന വിവരം ലഭിച്ചതോടെയാണ് അധികൃതർ ലോലോങ്ങിനെ പിടികൂടി തടവിലാക്കിയത്. രണ്ട് വർഷം മുമ്പ് 12 വയസുള്ള പെൺകുട്ടിയെയും മുതല ഭക്ഷണമാക്കിയിരുന്നു.

ഏതാണ്ട് ഒരു ടണ്ണായിരുന്നു ലോലോങ്ങിന്റെ ഭാരം. മത്സ്യത്തൊഴിലാളിയുടെ മരണത്തിന് ശേഷം പിടിയിലായ മുതല പിന്നീട് ഫിലിപ്പീൻസിലെ ടൂറിസം പാർക്കിന്റെ പ്രധാന ആകർഷണമായി മാറിയിരുന്നു. ശേഷം രണ്ട് വർഷത്തോളം പാർക്കിൽ കഴിയേണ്ടി വന്നു ലോലോങ്ങിന്. മരിക്കുന്നതിന് ആഴ്ചകൾ മുമ്പ് ലോലോങ് അസുഖബാധിതനായിരുന്നു. വയർ അസാധാരണമാം വിധം വീർത്തിരുന്നു.

മരണത്തിന് ഒരുമാസം മുമ്പ് മുതൽ ലോലോങ് ഭക്ഷണം കഴിക്കാൻ താൽപര്യപ്പെട്ടിരുന്നില്ല. തണുത്ത കാലാവസ്ഥ ലോലോങ്ങിന്റെ ആരോഗ്യത്തെ ബാധിച്ചുവെന്ന് പ്രാദേശിക ഡോക്ടർമാർ വിലയിരുത്തി. തുടർന്ന് 2013 ഫെബ്രുവരിയിൽ ഫംഗസ് അണുബാധ മൂലവും അത്രയും നാൾ തടവിൽ കഴിഞ്ഞതിന്റെ പിരിമുറുക്കം മൂലവും ലോലോങ് വിടപറഞ്ഞു.

നിരവധി പേരുടെ അഭ്യർത്ഥന പ്രകാരം ലോലോങ്ങിന്റെ മൃതദേഹം ഇപ്പോഴും മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. അതിനാൽ പാർക്കിലെത്തുന്ന എല്ലാവർക്കും ഉപ്പുവെള്ളത്തിൽ കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ മുതലയായിരുന്ന ലോലോങ്ങിനെ ഇപ്പോഴും കാണാം. മനിലയിലെ നാഷണൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലാണ് നിലവിൽ ലോലോങ് വിശ്രമിക്കുന്നത്.

ShareTweetSendShare

More News from this section

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

30 ദശലക്ഷം പാമ്പുകളെ വളർത്തുന്ന മേഖലയിൽ വെള്ളപ്പൊക്കത്തിൽ ഫാമുകൾ തകർന്നു; രക്ഷപ്പെട്ടത് 900-ലേറെ വിഷപ്പാമ്പുകൾ, ഭീതിയിൽ ചൈന

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies