ഉത്സവസ്ഥലത്ത് നിന്നും പിടിച്ചുകൊണ്ടുപോയ പതിനേഴുകാരന് പോലീസിന്റെ ക്രൂര മർദ്ദനം; മൂന്നാം മുറ പ്രയോഗിച്ചത് സിഐയുടെ നേതൃത്വത്തിൽ; സ്‌റ്റേഷനിലെത്തിയ ബന്ധുക്കളെയും വെറുതെ വിട്ടില്ല
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉത്സവസ്ഥലത്ത് നിന്നും പിടിച്ചുകൊണ്ടുപോയ പതിനേഴുകാരന് പോലീസിന്റെ ക്രൂര മർദ്ദനം; മൂന്നാം മുറ പ്രയോഗിച്ചത് സിഐയുടെ നേതൃത്വത്തിൽ; സ്‌റ്റേഷനിലെത്തിയ ബന്ധുക്കളെയും വെറുതെ വിട്ടില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2022, 08:07 am IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: ആലപ്പുഴയിൽ പതിനേഴുകാരന് പോലീസിന്റെ ക്രൂരമർദ്ദനം. അമ്പലപ്പുഴ സ്റ്റേഷനിലാണ് പ്ലസ് ടു വിദ്യാർത്ഥിക്ക് നേരെ സിഐയുടെ നേതൃത്വത്തിൽ മൂന്നാം മുറ ഉൾപ്പെടെ പ്രയോഗിച്ചത്. നിക്കർ മാത്രം ധരിപ്പിച്ച് കുട്ടിയെ ലോക്കപ്പിൽ കിടത്തുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

അമ്പലപ്പുഴ ക്ഷേത്രത്തിലെ ഉത്സവ ആഘോഷങ്ങൾക്കിടയിൽ പോലീസിനെ മർദ്ദിചെന്ന് ആരോപിച്ചായിരുന്നു മുഹമ്മ സ്വദേശിയായ പ്ലസ് ടു വിദ്യാർഥിയെ പോലീസ് ക്രൂര മർദ്ദനത്തിന് വിധേയനാക്കിയത്. ഉത്സവത്തിൽ പങ്കെടുക്കാൻ അമ്മ വീട്ടിൽ എത്തിയതായിരുന്നു മുഹമ്മ സ്വദേശിയായ പ്ലസ് ടു വിദ്യാർഥി.

ബന്ധുവുമൊത്ത് ഉത്സവം കാണുന്നതിനിടെയാണ് ഒരു സംഘം പോലീസിനെതിരെ തിരിഞ്ഞത്. പോലീസ് ലാത്തി വീശി. ലാത്തി അടിയിൽ വിദ്യാർഥിക്ക് പരുക്കേറ്റു. തുടർന്ന് അക്രമികള പിടികൂടിയ കൂട്ടത്തിൽ വിദ്യാർഥിയെയും പിടികൂടി ജീപ്പിൽ കയറ്റുകയായിരുന്നു. താൻ നിരപരാധി ആണെന്ന് പറഞ്ഞിട്ടും ജീപ്പിൽ വെച്ചും പോലീസ് ഉദ്യോഗസ്ഥർ മർദ്ദിച്ചു. ആശുപത്രിയിൽ കൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ടിട്ടും വഴങ്ങിയില്ല. സ്റ്റേഷനിൽ എത്തിച്ച വിദ്യാർത്ഥിയെ നിക്കർ മാത്രം ധരിപ്പിച്ച് ലോക്കപ്പിലും ഇട്ടു.

സിഐ വന്നതിന് ശേഷം സിഐയുടെ മുറിയിലേക്ക് കയറ്റി കുനിയാൻ പറഞ്ഞു. ചെറുതായി കുനിഞ്ഞപ്പോൾ സ്റ്റേഷനിലെ പോലീസുകാരനായ വിഷ്ണുവും സിഐയും പിന്നിൽ നിന്നും മുന്നിൽ നിന്നും പിടിച്ച് കുനിച്ച് നിർത്തി മുതുകത്ത് മുട്ടുപയോഗിച്ച് ഇടിച്ചു. രണ്ട് മൂന്നിടിയിൽ താൻ വീണുപോയതായി വിദ്യാർത്ഥി പറയുന്നു. പിന്നെ മുഖത്തും വയറ്റത്തും സിഐ ഷൂ ഇട്ട് ചവിട്ടി.

17 വയസ് മാത്രമാണെന്നും പ്ലസ് ടു വിദ്യാർത്ഥിയാണെന്നും പറഞ്ഞെങ്കിലും പോലീസ് വിട്ടില്ല. വിവരമറിഞ്ഞ് സ്‌റ്റേഷനിലെത്തിയ ബന്ധുക്കളെ ഭീഷണിപ്പെടുത്തിയും ബലമായും പുറത്താക്കി. ബന്ധുക്കളുടെ ഒപ്പമുണ്ടായിരുന്ന കുട്ടിയുടെ അമ്മയുടെ സഹോദരനെ വീഡിയോ പിടിച്ചെന്ന് പറഞ്ഞും തല്ലി.

ബാലാവകാശ കമ്മിഷനും മനുഷ്യാവകാശ കമ്മിഷനും പോലീസ് കംപ്ലെയിന്റ് അതോറിറ്റിക്കും മുഖ്യമന്ത്രിക്കും പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം.
വിദ്യാർത്ഥിക്കെതിരെ പോലീസും കേസ് എടുത്തിട്ടുണ്ട്.

Tags: AlappuzhaKerala PolicePolice CustodyCustody torture
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies