ലോകചാമ്പ്യൻമാരെ മുട്ടുകുത്തിച്ച 16 കാരൻ; അഭിമാനമാണ് രമേഷ് ബാബു പ്രജ്ഞാനന്ദ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകചാമ്പ്യൻമാരെ മുട്ടുകുത്തിച്ച 16 കാരൻ; അഭിമാനമാണ് രമേഷ് ബാബു പ്രജ്ഞാനന്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2022, 06:18 pm IST
Facebook
Twitter
WhatsAppTelegram

ചതുരംഗതട്ടിൽ ആഗോളചാമ്പ്യനെ അട്ടിമറിച്ച ഈ താരത്തിന്റെ പ്രായം വെറും 16 ന് വയസ്സ്. രമേഷ് ബാബു പ്രജ്ഞാനന്ദ എന്ന ഇന്ത്യൻ പ്രതിഭ ലോകചാമ്പ്യനായ കാൾസണെ തകർത്തത് കണ്ണഞ്ചിക്കും വേഗത്തിൽ. വിശ്വനാഥൻ ആനന്ദിനും ഈ ഹരികൃഷ്ണയ്‌ക്കും ശേഷം കാൾസണെ മുട്ടുകുത്തിക്കുന്ന താരമായി മാറിയിരിക്കുന്നു ഈ തമിഴകത്തിന്റെ ഗ്രാൻമാസ്റ്റർ.

എയർതിംഗ്‌സ് മാസ്റ്റേഴ്‌സ് ഓൺലൈൻ ടൂർണമെന്റിൽ ആയിരുന്നു പ്രജ്ഞാനന്ദയ്‌ക്ക് മുൻപിൽ കാൾസണ് അടിയറവ് പറയേണ്ടിവന്നത്. തുടർച്ചയായ മൂന്ന് ജയത്തിന് പിന്നാലെ ഒൻപതാം റൗണ്ടിലായിരുന്നു കീഴടങ്ങൽ. വെള്ളക്കരുക്കളുമായി ചതുരങ്ക കളത്തിൽ അതിവേഗം മുന്നോട്ട് നീങ്ങിയ ആ കൊച്ചുമിടുക്കൻ ലോകചാമ്പ്യനെ തകർത്ത് ആകട്ടെ വെറും 39 നീക്കങ്ങൾക്കൊടുവിൽ. തന്നെക്കാൾ മുൻപൻമാരായ റഷ്യയുടെ ആൻഡ്രെ എസിൻപെൻകോ, മുൻ ലോക ചാമ്പ്യൻ അലക്‌സാണ്ടാ കോസ്‌റ്റെനിയൂത്ത് എന്നിവരെ തട്ടിവീഴ്‌ത്തി തുടർന്ന പ്രജ്ഞാനന്ദയുടെ തേരോട്ടം അവസാനിച്ചത് കോൾസണിലാണ്.

സാധാരണ കുടുംബത്തിൽ ജനിച്ച പ്രജ്ഞാനന്ദയുടെ നേട്ടം കൊയ്തുകൊണ്ടുള്ള യാത്ര ഏവരെയും അമ്പരപ്പിക്കുന്നതാണ്. എട്ടാംവയസ്സിലാണ് ബുദ്ധിമാന്മാരുടെ കളിയായ ചെസിൽ പ്രജ്ഞാനന്ദയുടെ തേരോട്ടം ആരംഭിക്കുന്നത്. 2013 ൽ നടന്ന വേൾഡ് യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ എട്ട് വയസ്സിന് താഴെയുള്ള വിഭാഗത്തിൽ നടന്ന മത്സരത്തിൽ വിജയിച്ചു കൊണ്ടാണ് തുടക്കം.

പിന്നീട് 2016 ൽ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്‌ട്ര ചെസ് ചാമ്പ്യൻ എന്ന നേട്ടം പ്രജ്ഞാനന്ദിനെ തേടിയെത്തി. അന്ന് കേവലം 10 വയസ്സ് മാത്രമായിരുന്നു പ്രായം. രണ്ട് വർഷത്തിന് ശേഷം 12ാം വയസ്സിൽ റഷ്യൻ താരമായ സെർജേയ് കർജ്കിന്നിന് ശേഷം ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്റർ ആയി.

പോളിയോ ബാധിതനായ പിതാവ് രമേഷ് ബാബുവാണ് പ്രജ്ഞാനന്ദയുടെ ശക്തിയും പിന്തുണയും. വീട്ടിൽ ചെസ് കളിക്കാൻ സഹോദരി ആർ വൈശാലിയുമുണ്ട്. അന്താരാഷ്‌ട്ര മത്സരങ്ങളിൽ ഉൾപ്പെടെ നിരവധി റെക്കോർഡുകളാണ് വൈശാലിയും സ്വന്തമാക്കിയിരിക്കുന്നത്. ചെന്നൈയിലെ ചെസ് ഗുരുകുലത്തിൽ പരിശീലിക്കുന്ന പ്രജ്ഞാനന്ദിന് നിരവധി ബഹുമതികളാണ് ലഭിച്ചിട്ടുള്ളത്. ലോകത്തെ അസാമാന്യ കഴിവുകളുള്ള കുട്ടികൾക്ക് നൽകുന്ന ഗ്ലാബൽ ചൈൽ പ്രൊഡിഗി പുരസ്‌കാരമുൾപ്പെടെ ലഭിച്ച സമ്മാനങ്ങൾ എണ്ണിയാലൊടുങ്ങാത്തതാണ്.

കഴിഞ്ഞ ഒൻപത് വർഷത്തിനിടെ പ്രജ്ഞാനന്ദ് നിരവധി ലോകചാമ്പ്യൻമാരുമായാണ് ഏറ്റുമുട്ടിയിട്ടുള്ളത്. എ ബാച്ച്മാൻ, ടി എസ് രവി, ഡി ഹൊവെൽ, ജെ വാൻ ഫൊറീസ്റ്റ് എന്നിങ്ങനെ പോകുന്നു മല്ലിട്ടവരുടെ പട്ടിക.

Tags: chessR Praggnanandhaa
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies