കുട്ടിയുടെ ശരീരത്തിൽ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന് അമ്മ: സംരക്ഷണം ആവശ്യപ്പെട്ട് അച്ഛൻ, മൊഴികൾ വിശ്വസിക്കാനാകില്ലെന്ന് പോലീസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുട്ടിയുടെ ശരീരത്തിൽ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന് അമ്മ: സംരക്ഷണം ആവശ്യപ്പെട്ട് അച്ഛൻ, മൊഴികൾ വിശ്വസിക്കാനാകില്ലെന്ന് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2022, 05:28 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: തൃക്കാക്കരയിൽ രണ്ടര വയസ്സുകാരിയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ കുട്ടിയുടെ അമ്മയും അമ്മുമ്മയും സംസാരിക്കുന്നത് പരസ്പരവിരുദ്ധമായെന്ന് പോലീസ്. മാനസിക വിഭ്രാന്തിയുള്ളവരെ പോലെയാണ് ഇരുവരും പെരുമാറുന്നതെന്ന് പോലീസ് അറിയിച്ചു. അവരുടെ മൊഴികൾ വിശ്വാസത്തിലെടുക്കാനാകില്ല. അമ്മയുടെ കൂടെയുണ്ടായിരുന്ന ആന്റണി ടിജിൻ അടക്കമുള്ളവരുടെ പശ്ചാത്തലം അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സംരക്ഷണം അച്ഛൻ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടി ഹൈപ്പർ ആക്ടീവ് അല്ലെന്നും ക്രൂര പീഡനമാണ് കുട്ടി നേരിട്ടതെന്നും അച്ഛൻ പറഞ്ഞു.

വെന്റിലേറ്ററിൽ രണ്ടാം ദിവസം പിന്നിടുകയാണ് കുഞ്ഞ്. ശരീരത്തിൽ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നും കുഞ്ഞിന് അമാനുഷിക ശക്തിയുണ്ടെന്നുമാണ് അമ്മയുടേയും അമ്മുമ്മയുടേയും മൊഴി. കുട്ടിയുടെ വിവരങ്ങൾ ആരൊക്കെയോ ചോർത്തുന്നുണ്ട്. മുറിവുകൾ സ്വയം ഉണ്ടാക്കിയതാണെന്നുമാണ് ഇവരുടെ മൊഴി. അതേസമയം കുഞ്ഞിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുഞ്ഞ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. തലച്ചോറിന്റെ ഇരുഭാഗത്തും നീർക്കെട്ടും രക്തസ്രാവവും ഉണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.

കുട്ടിയുടെ അച്ഛൻ ആശുപത്രിയിലെത്തിയിട്ടുണ്ട്. അമ്മയേയും അമ്മുമ്മേയും സംരക്ഷണം ഏൽപ്പിക്കാനാകില്ലെന്നും തനിക്ക് വിട്ട് തരണമെന്നും അച്ഛൻ ബാലക്ഷേമ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴ് മാസം മുൻപാണ് സാധാരണ പോലെ ഭാര്യ വീട് വിട്ട് ഇറങ്ങിയത്. പിന്നീട് വീട്ടിൽ തിരിച്ച് വരാനോ ഫോൺ കോളുകൾ എടുക്കാനോ തയ്യാറായിട്ടില്ല. ആന്റണി ടിജിൻ കുട്ടിയെ അപായപ്പെടുത്താൻ ശ്രമിച്ചതായാണ് സൂചന. യുവതിയുടെ അമ്മയ്‌ക്ക് മാനസികാസ്വാസ്ഥ്യമുണ്ട്. അവരുടെ മറ്റൊരു മകൻ മരിച്ചതിനെ തുടർന്നാണെന്നും അച്ഛൻ പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി അപസ്മാരം വന്നതിനെ തുടർന്നാണ് കുട്ടിയെ കോലഞ്ചേരിയിലെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. മറ്റൊരു ആശുപത്രിയിൽ നിന്നും അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. തുടർന്നാണ് കുട്ടിയുടെ ശരീരമാസകലം മർദ്ദനമേറ്റ പാടുകൾ കണ്ടെത്തുന്നത്. പിന്നാലെ ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു. പഴക്കമുള്ള മുറിവുകളും ശരീരത്തിൽ കണ്ടെത്തിയിരുന്നു. ചികിത്സ വൈകിപ്പിച്ചതിനെ തുടർന്ന് അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Tags: motherthrikkakkarakid
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies