ഇന്ത്യൻ കറൻസിയുടെ ഒരു വശം ഒഴിച്ചിട്ടിരിക്കുന്നത് എന്തിനാന്ന് അറിയോ? യുക്രെയ്ൻ ഒഴിപ്പിക്കലിൽ പിണറായിയുടെ നിർദ്ദേശം ഫലം കണ്ടെന്ന് മീഡിയവൺ; ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ത്യൻ കറൻസിയുടെ ഒരു വശം ഒഴിച്ചിട്ടിരിക്കുന്നത് എന്തിനാന്ന് അറിയോ? യുക്രെയ്ൻ ഒഴിപ്പിക്കലിൽ പിണറായിയുടെ നിർദ്ദേശം ഫലം കണ്ടെന്ന് മീഡിയവൺ; ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2022, 11:35 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പ്രതിസന്ധികളും വെല്ലുവിളികളും നിറഞ്ഞ രക്ഷാദൗത്യത്തിന് നടുവിലാണ് രാജ്യം. യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ അവിടെയുള്ള ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത് കേന്ദ്രസർക്കാരാണ് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതത് സംസ്ഥാനങ്ങളിലെത്തുന്ന വിദ്യാർത്ഥികളെ സ്വീകരിക്കേണ്ട ചുമതല മാത്രമെ സംസ്ഥാനങ്ങൾക്കുള്ളൂ. എന്നാൽ ഇവിടെയും രാഷ്‌ട്രീയ മുതലെടുപ്പിനുളള അവസരമാക്കുകയാണ് കേരളം ഉൾപ്പെടെയുളള സംസ്ഥാന സർക്കാരുകൾ.

മോൾഡോവ വഴി ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുളള ശ്രമങ്ങൾ കേന്ദ്രസർക്കാർ ആരംഭിച്ചിരുന്നു. ഇതിനായി മോൾഡോവ വിദേശകാര്യമന്ത്രി നിക്കു പോപ്പസ്‌കുമായി  കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.  ജയശങ്കർ സംസാരിക്കുകയും ചെയ്തിരുന്നു. ഇത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശത്തെ തുടർന്നാണെന്നാണ് മീഡിയവൺ വാർത്ത നൽകിയിരിക്കുന്നത്. ‘പിണറായിയുടെ നിർദ്ദേശം ഫലം കണ്ടു, മോൾഡോവ വഴി ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ കേന്ദ്രം’ എന്നായിരുന്നു വാർത്തയുടെ തലക്കെട്ട്. ഇതിനെ ട്രോളിയാണ് സന്ദീപ് വാര്യർ എത്തിയിരിക്കുന്നത്. ‘ആ ഇന്ത്യൻ കറൻസിയുടെ ഒരു വശം ഒഴിച്ചിട്ടിരിക്കുന്നത് എന്തിനാന്ന് അറിയോ? എന്നെങ്കിലും പിണറായി സമ്മതിക്കുമ്പോ മൂപ്പരടെ ഫോട്ടോ പ്രിൻറ് ചെയ്യാനാ’ സന്ദീപ് വാര്യർ കുറിച്ചു.

യുക്രെയ്നിൽ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, എസ്. ജയശങ്കറുമായി ചർച്ച നടത്തിയിരുന്നു. റഷ്യ വഴിയുള്ള രക്ഷാ ദൗത്യം സാദ്ധ്യമാക്കണം, അതിർത്തിയിലെത്തിയിരിക്കുന്ന വിദ്യാർത്ഥികൾക്ക് ഭക്ഷണം, യുക്രെയ്ൻ ഭാഷ കൈകാര്യം ചെയ്യാനറിയുന്ന  ഉദ്യോഗസ്ഥരെ നിയോഗിക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് അദ്ദേഹം അവതരിപ്പിച്ചത്. മോൾഡോവ വഴി രക്ഷാദൗത്യം നടപ്പിലാക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മൂന്നാമത്തെ നിർദേശമാണ് കേന്ദ്ര സർക്കാരിപ്പോൾ പരിഗണിച്ചിരിക്കുന്നതെന്നാണ് മീഡിയ വൺ പറയുന്നത്.

ഡൽഹിയിലും മുംബൈയിലും എത്തുന്ന മലയാളി വിദ്യാർത്ഥികൾക്ക് അവിടെ നിന്നുളള യാത്രാച്ചിലവ് സംസ്ഥാനം വഹിക്കുമെന്ന് നേരത്തെ പിണറായി വിജയൻ പറഞ്ഞിരുന്നു. ഇന്നലെ നെടുമ്പാശേരിയിൽ എത്തിയ ആദ്യ മലയാളി വിദ്യാർത്ഥി സംഘത്തെ സ്വീകരിക്കാൻ മന്ത്രി പി രാജീവ് ഉൾപ്പെടെയുളളവർ എത്തുകയും ചെയ്തിരുന്നു.

അതേസമയം കേന്ദ്രസർക്കാരിന്റെ നിർദ്ദേശത്തെ തുടർന്ന് അതിർത്തി കടക്കുന്നതിന് വ്യവസ്ഥകൾ ഉദാരമാക്കി പോളണ്ട് സർക്കാരും രംഗത്തെത്തിയിട്ടുണ്ട്. ഇനി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസയില്ലാതെ പോളണ്ട് അതിർത്തി കടക്കനാവും. യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാതലത്തിൽ കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾ പോളണ്ട് അതിർത്തി കടന്നിരുന്നു. പോളണ്ട് അധികൃതരുമായി ഇന്ത്യൻ എംബസി ചർച്ച നടത്തിയതിനെ തുടർന്നാണ് ഇന്ത്യൻ വിദ്യാർഥികൾക്ക് നേരത്തെ അതിർത്തി കടക്കാനായത്.

Tags: Pinarayi VijayanSANDEEP WARRIERMediaOneUkraine War
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies