വീഡിയോ ഗെയിമുകളെ ബോംബുവർഷമാക്കാൻ നമുക്ക് മിടുക്കുണ്ട്. ഷവർമ്മക്കുവേണ്ടി പുതിയ യുദ്ധം തുടങ്ങാനും നമുക്ക് സാധിക്കും; സഹായിച്ചില്ലെങ്കിലും ഇവിടെ ഇരുന്ന് ദ്രോഹിക്കാതിരിക്കണമെന്ന് കെ. സുരേന്ദ്രൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീഡിയോ ഗെയിമുകളെ ബോംബുവർഷമാക്കാൻ നമുക്ക് മിടുക്കുണ്ട്. ഷവർമ്മക്കുവേണ്ടി പുതിയ യുദ്ധം തുടങ്ങാനും നമുക്ക് സാധിക്കും; സഹായിച്ചില്ലെങ്കിലും ഇവിടെ ഇരുന്ന് ദ്രോഹിക്കാതിരിക്കണമെന്ന് കെ. സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2022, 12:39 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: യുക്രെയ്ൻ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങൾക്കും നെഗറ്റീവ് വാർത്തകൾ പെരുപ്പിച്ച് കാണിക്കുന്നതിനുമെതിരെ ബിജെപി അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. രക്ഷിതാക്കളേയും ബന്ധുക്കളേയും വേവലാതിപ്പെടുത്തുന്ന ഊഹോപോഹങ്ങൾ പ്രചരിപ്പിച്ച് ചിലർ സംതൃപ്തിയടയുകയാണെന്ന് കെ. സുരേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

യുദ്ധഭൂമിയിൽ നിന്നാണ് ആളുകളെ കൊണ്ടുവരുന്നത്, അവരുടെ ജീവനാണ് ആദ്യ പരിഗണന. പിന്നെ അവശ്യം വേണ്ട സൗകര്യങ്ങൾ. പിന്നെ തൊട്ടുകിടക്കുന്ന രാജ്യങ്ങളുടെ സഹകരണം. വിമാനത്താവളങ്ങൾ അടഞ്ഞുകിടക്കുന്ന സാഹചര്യം, ചെറിയ സൗകര്യങ്ങളുള്ള എംബസ്സി, കുറഞ്ഞ ജീവനക്കാർ, യുദ്ധം തുടരുമ്പോൾ ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള അസൗകര്യം, യാത്രാതടസ്സങ്ങൾ, ഭക്ഷണത്തിന്റെയും മറ്റും ലഭ്യതക്കുറവ് അങ്ങനെ ഒട്ടേറെ കാര്യങ്ങളിൽ മറ്റൊരു രാജ്യത്ത് നമ്മുടെ ഉദ്യോഗസ്ഥർ ദ്രുതഗതിയിൽ നടപടികളെടുക്കേണ്ടതുണ്ട്.

ഓരോ ഇന്ത്യക്കാരനേയും ഒരു പോറലുമേൽക്കാതെ സർക്കാർ ചെലവിൽ നാട്ടിലെത്തിക്കാനുള്ള അക്ഷീണപരിശ്രമത്തിലാണ് കേന്ദ്രസർക്കാർ. മലയാളിയായ കേന്ദ്രവിദേശകാര്യസഹമന്ത്രി വി. മുരളീധരന്റെ സാന്നിദ്ധ്യവും ഇടപെടലും മലയാളികൾക്ക് ഏറെ ആശ്വാസകരമാണ്. എന്നാൽ ഒരു കൂട്ടർ ഇതും നമ്മുടെ നാടിനെതിരെ തിരിക്കാനുള്ള അവസരമായി ഉപയോഗിക്കുകയാണെന്ന് കെ. സുരേന്ദ്രൻ കുറ്റപ്പെടുത്തി.

സഹായിച്ചില്ലെങ്കിലും ഇവിടെ ഇരുന്ന് ദ്രോഹിക്കാതിരിക്കുക. ഊഹോപോഹങ്ങളും ഇല്ലാക്കഥകളും പ്രചരിപ്പിക്കരുത്. വീഡിയോ ഗെയിമുകളെ ബോംബുവർഷമാക്കാൻ നമുക്ക് മിടുക്കുണ്ട്. ഷവർമ്മക്കുവേണ്ടി പുതിയ യുദ്ധം തുടങ്ങാനും നമുക്ക് സാധിക്കും. ലാഭക്കൊതിയുടെ പരസ്പര യുദ്ധം ദയവായി നിർത്തണം. ഈ കാലവും കടന്നുപോകും. ആർക്കും ഒരു പോറലുമേൽക്കാതെ സുരക്ഷിതരായി നമ്മുടെ കൂടപ്പിറപ്പുകൾ കൂടണയും. മോദിയുണ്ടെങ്കിൽ എന്തും സാധ്യമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Tags: Narendra ModiBJPK SurendranUkraine Evacuation
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies