ന്യൂയോർക്ക് : റഷ്യയിലെ എംബസികളുടെ പ്രവർത്തനം അവസാനിപ്പിച്ച് അമേരിക്ക. എംബസി ജീവനക്കാരോടും അവരുടെ കുടുംബാംഗങ്ങളോടും തിരികെ രാജ്യത്ത് മടങ്ങാൻ അമേരിക്ക നിർദ്ദേശം നൽകി. യുക്രെയ്നിലെ റഷ്യൻ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ നടപടി.
മിൻസ്ക്, ബെലാറൂസ് എന്നിവിടങ്ങളിലെ എംബസികളുടെ പ്രവർത്തനങ്ങളാണ് അമേരിക്ക അവസാനിപ്പിച്ചത്. അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ നിയോഗിച്ച ഉദ്യോഗസ്ഥർ ഒഴികെ ബാക്കിയുള്ളവർ കുടുംബാംഗങ്ങളുമായി രാജ്യത്ത് തിരികെയെത്തണം എന്നാണ് നിർദ്ദേശം. അമേരിക്കക്കാരുടെ സുരക്ഷയെക്കാൾ പ്രധാനപ്പെട്ടതായി മറ്റൊന്നുമില്ലെന്ന് അമേരിക്കൻ സർക്കാർ അറിയിച്ചു.
യുക്രെയ്നിൽ മുന്നറിയിപ്പില്ലാതെ റഷ്യ നടത്തിയ അധിനിവേശ ശ്രമത്തിൽ പ്രതിഷേധിച്ചാണ് എംബസികളുടെ പ്രവർത്തനങ്ങൾ അമേരിക്ക അവസാനിപ്പിക്കുന്നത്. എംബസി ജീവനക്കാരെ സുരക്ഷിതരായി എത്തിക്കുന്നതിനുള്ള നടപടികൾ കൈക്കൊണ്ടതായി അമേരിക്കൻ അധികൃതർ വ്യക്തമാക്കി.
Comments