യുദ്ധത്തിനായി കീവിലെത്തി ടെന്നീസ് താരം സെർജി സ്റ്റാഖോവ്‌സ്‌കി; മൂന്ന് കുട്ടികളെയും ഭാര്യയെയും ഉപേക്ഷിച്ചെത്തിയത് പിന്നീട് കുറ്റബോധം ഉണ്ടാകാതിരിക്കാനെന്ന് താരം
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

യുദ്ധത്തിനായി കീവിലെത്തി ടെന്നീസ് താരം സെർജി സ്റ്റാഖോവ്‌സ്‌കി; മൂന്ന് കുട്ടികളെയും ഭാര്യയെയും ഉപേക്ഷിച്ചെത്തിയത് പിന്നീട് കുറ്റബോധം ഉണ്ടാകാതിരിക്കാനെന്ന് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2022, 10:11 pm IST
Ukraine's Sergiy Stakhovsky returns the ball to France's Gilles Simon during their men's singles first round match on day two of The Roland Garros 2019 French Open tennis tournament in Paris on May 27, 2019. (Photo by Kenzo TRIBOUILLARD / AFP) (Photo by KENZO TRIBOUILLARD/AFP via Getty Images)

Ukraine's Sergiy Stakhovsky returns the ball to France's Gilles Simon during their men's singles first round match on day two of The Roland Garros 2019 French Open tennis tournament in Paris on May 27, 2019. (Photo by Kenzo TRIBOUILLARD / AFP) (Photo by KENZO TRIBOUILLARD/AFP via Getty Images)

Facebook
Twitter
WhatsAppTelegram

കീവ്: റഷ്യൻ അധിനിവേശത്തെ പ്രതിരോധിക്കാൻ പാടുപെടുന്ന യുക്രെയ്നെ സഹായിക്കാൻ രാജ്യത്തെ പൗരനായ ടെന്നീസ് താരം സെർജി സ്റ്റാഖോവ്‌സ്‌കി തയ്യാറായി മുന്നോട്ട് വന്നത് കഴിഞ്ഞ ദിവസമായിരുന്നു. ഇതിന്റെ ഭാഗമായി ഔദ്യോഗിക രേഖയിൽ ഒപ്പുവെച്ചതായും സ്റ്റാഖോവ്‌സ്‌കി അറിയിച്ചിരുന്നു. ഇപ്പോഴിതാ രാജ്യത്തിനായി പോരാടാൻ കുടുംബത്തോട് യാത്ര പറഞ്ഞ് കീവിലെത്തിയിരിക്കുകയാണ് സ്റ്റാഖോവ്‌സ്‌കി.

മൂന്ന് ചെറിയ കുട്ടികളാണ് ടെന്നീസ് താരത്തിനുള്ളത്. അച്ഛൻ പോകുന്നത് യുദ്ധത്തിനാണെന്ന് കുട്ടികളെയറിയിക്കാതെയാണ് സ്റ്റാഖോവ്‌സ്‌കിയുടെ വരവ്. എന്തിനാണ് സ്വന്തം കുടുംബത്തെ ഉപേക്ഷിച്ച് യുദ്ധത്തിൽ പോരാടാൻ ഇറങ്ങിതിരിച്ചതെന്ന ചോദ്യത്തിന് സ്റ്റാഖോവ്‌സ്‌കി പറഞ്ഞ മറുപടിയിങ്ങനെയാണ്. ഭൂപടത്തിൽ എന്നും യുക്രെയ്ൻ ഉണ്ടാകണമെന്നും അത് കാണണമെന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഈ ഇറങ്ങിവരവ് എളുപ്പമുള്ള തീരുമാനമായിരുന്നില്ല.. വീട്ടിലിരിക്കുകയാണെങ്കിൽ കുറ്റബോധം എന്നെ വേട്ടയാടും. എന്റെ നാട്ടിലേക്ക് തിരിച്ചുവരാതിരുന്നതിൽ നഷ്ടബോധം തോന്നും.. അതുകൊണ്ടാണ് ഇവിടെയെത്തിയതെന്ന് സ്റ്റാഖോവ്‌സ്‌കി പറഞ്ഞു.

ഞാൻ ജനിച്ചത് ഇവിടെയാണ്.. എന്റെ പൂർവ്വികരെ അടക്കം ചെയ്തത് ഇവിടെയാണ്.. എന്റെ മക്കളോട് പറയാൻ ഒരു ചരിത്രം വേണം.. ഞാൻ വീട്ടിലിരിക്കുകയും യുക്രെയ്ൻ പരാജയപ്പെടുകയും ചെയ്യുകയാണെങ്കിൽ, ചരിത്രപുസ്തകങ്ങളിൽ പോലും പിന്നീട് യുക്രെയ്ൻ ഉണ്ടാകില്ല.

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ നുണകളാകും ചരിത്ര പുസ്തകങ്ങളുടെ താളുകളിൽ ഇടംപിടിക്കുകയെന്നും യുക്രെയ്‌ന്റെ ആധുനിക ചരിത്രം ഉണ്ടാകുകയില്ലെന്നും ടെന്നീസ് താരം പറഞ്ഞു.

2013ൽ നടന്ന വിംബിൾഡണിൽ റോജർ ഫെഡററെ തോൽപിച്ചയാളാണ് സ്റ്റാഖോവ്സ്‌കി. നേരത്തെ തന്നെ സൈനിക പരിശീലനത്തിന്റെ ഏറ്റവും അടിസ്ഥാന തലത്തിലുള്ള ക്ലാസ് സ്റ്റാഖോവ്സ്‌കിക്ക് ലഭിച്ചിരുന്നു. തന്നെപോലെയുള്ളവരാകാം സേനയുടെ അവസാന ആശ്രയമെന്നും സ്റ്റാഖോവ്സ്‌കി പറഞ്ഞു.

രാജ്യത്തിന് വേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറാണോ എന്ന ചോദ്യത്തിനും സ്റ്റാഖോവ്സ്‌കി മറുപടി നൽകി. ഉത്തരമില്ലാത്ത ഒരു ചോദ്യമാണിത്. ജീവൻ ത്യജിക്കാൻ തയ്യാറാണെന്ന് പറയാൻ ഒരു വ്യക്തിയും ആഗ്രഹിക്കില്ല. എനിക്ക് എന്റെ കുട്ടികളെ കാണണം, എന്റെ ഭാര്യയെ കാണണം.. ആ ലക്ഷ്യം സാധിക്കുമെന്ന് പ്രത്യാശിക്കാമെന്നും സ്റ്റാഖോവ്സ്‌കി പ്രതികരിച്ചു.

Tags: Ukraine WarSergiy StakhovskyUkrainian tennis player
Share
Tweet
SendShare

More News from this section

ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക് സമാധാന നൊബേൽ; അംഗീകാരം അന്താരാഷ്‌ട്ര നീതിക്കായുള്ള പോരാട്ടത്തിന്

റിയാദ് വിമാനത്താവളത്തില്‍ ഇരട്ട മിസൈല്‍ ആക്രമണം; സൗദിയ പൈലറ്റടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies