പോസ്റ്റ്‌മോർട്ടത്തിന് മുമ്പ് 'ഡെഡ്‌ബോഡി' അനങ്ങി; ഞെട്ടിത്തരിച്ച് മരണസർട്ടിഫിക്കറ്റ് നൽകിയ ഡോക്ടർമാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പോസ്റ്റ്‌മോർട്ടത്തിന് മുമ്പ് ‘ഡെഡ്‌ബോഡി’ അനങ്ങി; ഞെട്ടിത്തരിച്ച് മരണസർട്ടിഫിക്കറ്റ് നൽകിയ ഡോക്ടർമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2022, 05:53 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: ജീവിതം നഷ്ടപ്പെട്ടെന്ന് കരുതുന്നവർക്ക് പലപ്പോഴും പുനർജന്മം നൽകുന്നവരാണ് ഡോക്ടർമാർ. ആതുരസേവനത്തിന്റെ മഹത്വം വാക്കുകളാൽ വിശേഷിപ്പിക്കാൻ കഴിയുന്നതല്ല. എന്നാൽ ഡോക്ടർമാർക്ക് സംഭവിച്ചേക്കാവുന്ന ഒരു നിമിഷത്തെ അശ്രദ്ധ ഇല്ലാതാക്കുന്നത് ഒരുപാട് പേരുടെ ജീവിതമാകാമെന്ന് വീണ്ടുമോർപ്പിക്കുകയാണ് അടുത്തിടെ വന്ന മാദ്ധ്യമ റിപ്പോർട്ട്.

മദ്ധ്യപ്രദേശിലെ ഗ്വാളിയാറിൽ സ്ഥിതിചെയ്യുന്ന ട്രോമ സെന്ററിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. അശ്രദ്ധയെന്ന വാക്കിന്റെയും അതിന്റെ വിപത്തിന്റെയും എല്ലാ പരിധികളും ലംഘിച്ചുകൊണ്ടാണ് ഡോക്ടർമാർ ജീവനുള്ള രോഗിയെ മരിച്ചതായി സ്ഥിരീകരിച്ചത്. ഒടുവിൽ പോസറ്റ്‌മോർട്ടത്തിനായി കീറിമുറിക്കാൻ പോകുന്നതിന് ഏതാനും നിമിഷങ്ങൾക്ക് മുമ്പാണ് മരിച്ചുവെന്ന് സ്ഥിരീകരിച്ച സ്ത്രീക്ക് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്.

ഉത്തർപ്രദേശിലെ മഹോബ ജില്ലയിൽ വെച്ചായിരുന്നു ജാംവന്തിയെന്ന 32-കാരിക്ക് വാഹനാപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജാംവന്തി ചികിത്സയിലിരിക്കെ മരിച്ചതായി ഡോക്ടർമാർ വിലയിരുത്തി. തുടർന്ന് മരണ സർട്ടിഫിക്കറ്റും കുടുംബാംഗങ്ങൾക്ക് നൽകി. അപകടം സംഭവിച്ചത് ഫെബ്രുവരി 24നായിരുന്നു. തുടർന്ന് ഝാൻസിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീടാണ് ഗ്വാളിയാർ ട്രോമ സെന്ററിലേക്ക് റെഫർ ചെയ്ത് ജാംവന്തി അവിടെയെത്തിയത്. ഫെബ്രുവരി 25ന് ജാംവന്തി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

തുടർന്ന് പോസ്റ്റ്‌മോർട്ടം നടത്താനായി മോർച്ചറിയിലേക്ക് കൊണ്ടുപോകവെ ജാംവന്തിയുടെ സഹോദരനാണ് ശരീരത്തിൽ ചലനമുണ്ടായത് ശ്രദ്ധിച്ചത്. ഉടനെ തന്നെ ഡോക്ടർമാരെ വിവരമറിയിച്ചു. പരിശോധിച്ചപ്പോൾ ജീവനുണ്ടെന്ന് കണ്ടെത്തി. നിലവിൽ മരണ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ ഡോക്ടർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുകയാണ് ഗ്വാളിയാർ ട്രോമ സെന്ററിലെ അധികൃതർ.

Tags: DOCTORSdeath certificatepostmortemMedical Negligence
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies