ഡിജിപിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്; അദ്ധ്യാപികയില്‍ നിന്ന് തട്ടിയത് 14 ലക്ഷം രൂപ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡിജിപിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്; അദ്ധ്യാപികയില്‍ നിന്ന് തട്ടിയത് 14 ലക്ഷം രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2022, 09:27 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി കൊല്ലത്തെ അദ്ധ്യാപികയില്‍ നിന്നും 14 ലക്ഷം രൂപയാണ് തട്ടിയത്. കൊല്ലം കുണ്ടറ സ്വദേശിനിയാണ് തട്ടിപ്പിനിരയായത്. ഓണ്‍ലൈന്‍ ലോട്ടറി അടിച്ചുവെന്ന് പറഞ്ഞു കൊണ്ടുള്ള സന്ദേശമാണ് ഇവര്‍ക്ക് ആദ്യം ലഭിക്കുന്നത്.

സമ്മാനത്തുക ലഭിക്കണമെങ്കില്‍ ഇതിന്റെ നികുതിപണം കമ്പനിയ്‌ക്ക് നല്‍കണമെന്ന സന്ദേശവും ലഭിച്ചു. സംശയം തോന്നി തിരികെ മെസേജ് അയച്ചപ്പോള്‍ ഡിജിപിയുടെ സന്ദേശമാണ് ഇവര്‍ക്ക് പിന്നീട് ലഭിച്ചത്. ടാക്‌സ് അടയ്‌ക്കണമെന്നും, അല്ലാത്തപക്ഷം നിയമനടപടി നേരിടേണ്ടി വരുമെന്നുമാണ് ഇതില്‍ പറഞ്ഞിരുന്നത്. ഡിജിപി അനില്‍കാന്തിന്റെ ചിത്രം സഹിതമായിരുന്നു സന്ദേശം. താന്‍ ഇപ്പോള്‍ ഡല്‍ഹിയിലാണെന്നും ഈ സന്ദേശത്തില്‍ സൂചിപ്പിച്ചിരുന്നു.

സംശയം തീര്‍ക്കാന്‍ പോലീസ് ആസ്ഥാനത്തേക്ക് അദ്ധ്യാപിക വിളിച്ചു. ഡിജിപി ഡല്‍ഹിക്ക് പോയെന്ന മറുപടിയാണ് അവിടെ നിന്ന് ലഭിച്ചത്. ഇതോടെ തന്റെ ഫോണിലേക്ക് സന്ദേശം അയക്കുന്നത് ഡിജിപിയാണെന്ന് അദ്ധ്യാപിക ഉറപ്പിച്ചു. തുടര്‍ന്നാണ് ഇവര്‍ പണം കൈമാറിയത്. എന്നാല്‍ താന്‍ തട്ടിപ്പില്‍ പെടുകയായിരുന്നുവെന്ന് മനസിലാക്കിയതോടെയാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തില്‍ അസം സ്വദേശിയുടെ പേരിലെടുത്ത നമ്പറില്‍ നിന്നാണ് വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പ് സംഘത്തിന് വേണ്ടി വിശദമായ അന്വേഷണം നടത്തി വരികയാണെന്നും പോലീസ് വ്യക്തമാക്കി.

Tags: DGPANILKANTHONLINE FRAUD
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies