മോസ്കോ: യുക്രെയ്നിന് മുകളിൽ നോ ഫ്ലൈ സോൺ പ്രഖ്യാപിച്ചാൽ ഇനി ‘നാറ്റോ-റഷ്യ’ യുദ്ധമായിരിക്കുമെന്ന് പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ മുന്നറിയിപ്പ്. ഏതെങ്കിലും നാറ്റോ രാജ്യം നോ ഫ്ലൈ സോൺ പ്രഖ്യാപിച്ചാൽ അത് മൊത്തം നാറ്റോ രാജ്യങ്ങളും റഷ്യയുമായുള്ള യുദ്ധമായി മാറുമെന്നാണ് പുടിൻ മുന്നറിയിപ്പ് നൽകിയത്. യുക്രെയ്നിന് മേൽ നോ ഫ്ലൈ സോൺ പ്രഖ്യാപിക്കണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി ആവശ്യപ്പട്ടിരുന്നു.
യുക്രെയ്നിന്റെ ആവശ്യം അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ തള്ളിക്കളയുകയും ചെയ്തിരുന്നു. നോ ഫ്ലൈ സോൺ പ്രഖ്യാപിച്ചാൽ അത് വലിയ യുദ്ധത്തിൽ കലാശിക്കുമെന്നാണ് അമേരിക്ക പറഞ്ഞത്. തുടർന്ന് നാറ്റോയ്ക്കെതിരെ സെലൻസ്കി എത്തിയിരുന്നു. ജനങ്ങളെ രക്ഷപ്പെടാൻ അനുവിദിക്കാത്തത് യുക്രെയ്നാണെന്നും പുടിൻ പറഞ്ഞു. യുക്രെയ്ൻ ജനങ്ങളെ മനുഷ്യകവചമായി ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്ന് പുടിൻ പറഞ്ഞു.
റഷ്യയിൽ പട്ടാള നിയമം ഏർപ്പെടുത്തില്ലെന്നും പുടിൻ വ്യക്തമാക്കി. അതിർത്തി പ്രദേശങ്ങളിൽ ഏതെങ്കിലും തരത്തിൽ വിദേശരാജ്യങ്ങൾ പ്രകോപനം ഉണ്ടാക്കിയാൽ മാത്രമെ പട്ടാള നിയമം പ്രഖ്യാപിക്കൂ. അത്തരമൊരു സാഹചര്യം നിലവിൽ ഇല്ലെന്നും എന്തെങ്കിലും പ്രകോപനം ഉണ്ടായാൻ പട്ടാള നിയമം പ്രഖ്യാപിക്കാതെ തന്നെ കാര്യങ്ങൾ നിയന്ത്രിക്കാനാകുമെന്നും പുടിൻ പറഞ്ഞു.
Comments