ഭോപ്പാൽ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അബ്ബാ മുഹമ്മദ് വാലി ഖാൻ എന്ന യുവാവ് അറസ്റ്റിൽ . മധ്യപ്രദേശിലെ ഭിന്ദിലാണ് സംഭവം .
10 മാസം മുമ്പ്, പെൺകുട്ടിയുടെ നമ്പറിലേക്ക് മിസ്ഡ് കോൾ വന്നിരുന്നു . തിരിച്ചു വിളിച്ച പെൺകുട്ടിയോട് താൻ ഹിന്ദുവാണെന്നും അവിവാഹിതനാണെന്നും മുഹമ്മദ് പറഞ്ഞു. .നിശാന്ത് എന്നാണ് തന്റെ പേരെന്നും മുഹമ്മദ് പെൺകുട്ടിയോട് പറഞ്ഞിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം പ്രണയമാകുകയും മുഹമ്മദ് പെൺകുട്ടിയെ പീഡിപ്പിക്കുകയും ചെയ്തു.
അതിനു പിന്നാലെ മുഹമ്മദിന്റെ ഐഡി കാർഡുകൾ കണ്ട പെൺകുട്ടി മുഹമ്മദ് മുസ്ലീമാണെന്ന് തിരിച്ചറിഞ്ഞു .തുടർന്ന് ഇയാളിൽ നിന്ന് അകലാനും തുടങ്ങി . എങ്കിലും രണ്ട് ദിവസം മുൻപ് പെൺകുട്ടിയെ കാണാൻ മുഹമ്മദ് അൻഡോറിയിലെത്തി. ഇതറിഞ്ഞ ഗ്രാമവാസികൾ ഇയാളെ മർദ്ദിക്കുകയും ചെയ്തു . പോലീസിനെ വിളിച്ച് വിവരം അറിയിച്ചെങ്കിലും അന്ന് അയാൾ രക്ഷപ്പെട്ടിരുന്നു.
പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു . പ്രതിക്കെതിരെ മധ്യപ്രദേശിലെ പുതിയ ‘മത സ്വാതന്ത്ര്യ നിയമം 2021’, ബലാത്സംഗം, ‘പോക്സോ എന്നിവ പ്രകാരം പോലീസ് കേസെടുത്തു.
Comments