ഓപ്പറേഷൻ ഗംഗ: 2,838 പേരെ കേരളത്തിലെത്തിച്ചതായി മുഖ്യമന്ത്രി; സുമിയിൽ ഇനിയും കുടുങ്ങിക്കിടക്കുന്നവർ എംബസി മുന്നറിയിപ്പ് കർശനമായി പാലിക്കണമെന്ന് നിർദേശം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓപ്പറേഷൻ ഗംഗ: 2,838 പേരെ കേരളത്തിലെത്തിച്ചതായി മുഖ്യമന്ത്രി; സുമിയിൽ ഇനിയും കുടുങ്ങിക്കിടക്കുന്നവർ എംബസി മുന്നറിയിപ്പ് കർശനമായി പാലിക്കണമെന്ന് നിർദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2022, 08:31 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: യുക്രെയ്ൻ രക്ഷാദൗത്യത്തിന്റെ ഭാഗമായി രാജ്യത്തേക്ക് എത്തിയവരിൽ കൂടുതൽ പേരെ കേരളത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. തിങ്കളാഴ്ച രാത്രിയോടെ 756 പേർ കൂടി കേരളത്തിൽ എത്തി. ഡൽഹിയിൽനിന്ന് 529 പേരും മുംബൈയിൽ നിന്ന് 227 പേരുമാണ് കേരളത്തിലെത്തിയത്. ഇതോടെ ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി രാജ്യത്തെത്തിയവരിൽ കേരളത്തിലേക്ക് മടങ്ങിയവരുടെ എണ്ണം 2,838 ആയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഡൽഹിയിൽ നിന്ന് ഞായറാഴ്ച രാത്രി ഷെഡ്യൂൾ ചെയ്ത രണ്ട് ചാർട്ടേഡ് വിമാനങ്ങൾ തിങ്കളാഴ്ച പുലർച്ചെ കൊച്ചിയിൽ എത്തി. 1.20ന് എത്തിയ ആദ്യ വിമാനത്തിൽ 178പേരും 2.30ന് എത്തിയ രണ്ടാമത്തെ വിമാനത്തിൽ 173 പേരുമുണ്ടായിരുന്നു. ഡെൽഹിയിൽനിന്നു കൊച്ചിയിലേക്കു ഷെഡ്യൂൾ ചെയ്ത ചാർട്ടേഡ് വിമാനങ്ങളിൽ ആദ്യത്തേത് വൈകിട്ട് 6.30ന് എത്തി. ഇതിൽ 178 യാത്രക്കാർ ഉണ്ടായിരുന്നു. തിങ്കളാഴ്ച രാത്രി ഒരു ചാർട്ടേഡ് വിമാനം കൂടി ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് എത്തിയിട്ടുണ്ട്. ഈ വിമാനത്തിൽ 158 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

യുക്രെയിനിലെ സുമി അടക്കമുള്ള സ്ഥലങ്ങളിൽ നിന്ന് മലയാളി വിദ്യാർത്ഥികൾ അടക്കമുള്ളവരെ ഇനിയും നാട്ടിലേക്ക് എത്തിക്കേണ്ടതുണ്ട്. രക്ഷാദൗത്യം സംബന്ധിച്ച് എംബസി നൽകുന്ന നിർദേശങ്ങൾ ശ്രദ്ധിക്കുകയും കൃത്യമായി പാലിക്കുകയും വേണം. ചുരുങ്ങിയ ദിവസങ്ങൾക്കകം എല്ലാവർക്കും നാട്ടിലെത്താൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

Tags: Ukraine WarOPERATION GANGA
Share
Tweet
SendShare

More News from this section

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies