ബീജിങ്: കൊറോണയ്ക്കെതിരായ ചൈനയുടെ പ്രതിരോധ വാക്സിന് രക്താര്‍ബുദത്തിന് കാരണമാകുന്നതായി റിപ്പോര്‍ട്ട്. ചൈനീസ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വാക്സിന് സ്വീകരിച്ചതിന് ശേഷം അര്‍ബുദം ബാധിച്ചുവെന്ന് പറയുന്നവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ ബന്ധപ്പെട്ട അധികാരികള്‍ക്ക് ചൈനീസ് എന്‍.എച്ച്.സി മുന്നറിയിപ്പ് നല്കി. ചൈനയിലെ 18 പ്രവിശ്യകളിലേക്കാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍യിട്ടുള്ളത്. ഹെബെയ്, ലിയോനിങ്, സിചുവാന്‍, ഷാന്‍ഷി, തുടങ്ങിയ പ്രധാന മേഖലകളിലേക്കാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അയച്ചിരിക്കുന്നത്.
വാക്സിന് സ്വീകരിച്ചതിന് ശേഷം രക്താര്‍ബുദം ബാധിച്ചുവെന്ന പരാതിയുമായി നിരവധി പേര് വിവിധ ആശുപത്രികളില്‍ എത്തിയിട്ടുണ്ടെന്നും ഇതില്‍ പറയുന്നു. രോഗം ബാധിച്ച കൂടുതല്‍ പേര് രംഗത്തെത്തിയതോടെ ഇവരുടെ ശബ്ദം അടിച്ചമര്‍ത്താനാണ് ചൈനീസ് ഭരണകൂടം ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയുടെ കൊറോണ പ്രതിരോധ വാക്സിന് വിവിധ രാജ്യങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നതെന്നും അധികൃതര്‍ പറയുന്നു. വലിയതോതിലാണ് ചൈനയുടെ കൊറോണ വാക്സിനുകള്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്.
ചൈനയുടെ സിനോഫാം വാക്സിനും, സിനോവാക്-കൊറോണവാക് വാക്സിനും അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിരുന്നു. ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളാണ് രണ്ട് വാക്സിനും വികസിപ്പിച്ചെടുത്തത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 1.5 ബില്ല്യണിലധികം വാക്സിനുകളാണ് ചൈന ഇതുവരെ കയറ്റുമതി ചെയ്തിരിക്കുന്നത്.
Comments