വീടിന് തീപിടിച്ച് അഞ്ച്‌പേർ മരിച്ച സംഭവം; ദുരൂഹത നീങ്ങുന്നില്ല; രണ്ട് ദിവസം പരിശോധിച്ചിട്ടും അപകട കാരണം കണ്ടെത്താനാവാതെ കെഎസ്ഇബി;പോലീസ് അന്വേഷണവും വഴിമുട്ടി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വീടിന് തീപിടിച്ച് അഞ്ച്‌പേർ മരിച്ച സംഭവം; ദുരൂഹത നീങ്ങുന്നില്ല; രണ്ട് ദിവസം പരിശോധിച്ചിട്ടും അപകട കാരണം കണ്ടെത്താനാവാതെ കെഎസ്ഇബി;പോലീസ് അന്വേഷണവും വഴിമുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2022, 08:57 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വർക്കലയിൽ വീടിന് തീപിടിച്ച് അഞ്ച് പേർ മരിച്ച സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമായി പറയാറായിട്ടില്ലെന്ന് കെഎസ്ഇബിയുടെ ഇലക്ട്രിക് ഇൻസ്‌പെക്ടറേറ്റ് വിഭാഗം പറയുന്നു. സംഭവം നടന്ന വീട്ടിലെത്തി വിശദമായി പരിശോധിച്ച ശേഷമായിരുന്നു ഇവരുടെ പ്രതികരണം.

ഇന്നലെയും ഇന്നുമായി കെഎസ്ഇബി നടത്തിയ പരിശോധന നാളെയും ഉണ്ടാകുമെന്നാണ് സൂചന. എസിയിൽ നിന്നാണ് തീപടർന്നത് എന്ന പ്രാഥമിക നിഗമനത്തിൽ എത്തിയെങ്കിലും സ്ഥിരീകരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല. വിശദമായ പരിശോധനകൾ ഇനിയും ആവശ്യമാണെന്നാണ് കെഎസ്ഇബി പറയുന്നത്. വൈദ്യുതി വകുപ്പിന്റെ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ പോലീസിന് കേസ് അന്വേഷണവുമായി ഇനി മുന്നോട്ട് പോകാൻ സാധിക്കു.

അന്വേഷണ സംഘത്തലവനായ വർക്കല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വീടും പരിസര പ്രദേശങ്ങളും പരിശോധിച്ചു. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം. സമീപത്തെ വീട്ടിലെ സി സി ടിവി ദൃശ്യങ്ങൾ അടക്കം പോലീസ് ശേഖരിച്ചിരുന്നു. പുലർച്ചെ 1.15 ന് കാർ പോർച്ചിലെ ബൈക്കുകൾക്ക് തീ പടരുന്നത് ദൃശ്യങ്ങൾ വ്യക്തമാണ്. മരിച്ചവരുടെ സംസ്‌ക്കാരം നാളെ ആകും നടത്തുക.

വർക്കലയിലെ പഴം പച്ചക്കറി മൊത്ത വ്യാപാരിയായ ബേബി, ഭാര്യ ഷേർലി, മകൻ അഹിൽ, മരുമകൾ അഭിരാമി, അഭിരാമിയുടെ എട്ട് മാസം പ്രായമായ കുഞ്ഞ് എന്നിവരാണ് മരിച്ചത്. അഭിരാമിയുടെ അച്ഛൻ വിദേശത്ത് നിന്നും നാട്ടിൽ എത്തിയ ശേഷം അന്തിമ തീരുമാനം എടുക്കും. അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ ഉള്ള നിഹുലിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. ബേബിയുടെ മൂത്തമകനാണ് നിഹുൽ.

Tags: KSEBKerala PolicePOlice InvestigationFire Accident
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies