ചണ്ഡീഗണ്ഡ്; പഞ്ചാബിലെ ചരിത്രവിജയത്തിന് പിന്നാലെ സത്യപ്രതിജ്ഞാ തീയതി പുറത്ത് വിട്ട് ആംആദ്മി പാർട്ടി. ഭഗവന്ത് മാൻ മുഖ്യമന്ത്രിയായി മ 16 ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ട്. സത്യപ്രതിജ്ഞാ ചടങ്ങിൽ പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളും പങ്കെടുക്കും. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി മാർച്ച് 13 ന് അമൃത്സറിൽ വലിയ റോഡ് ഷോ നടത്താനും ആംആദ്മി തീരുമാനിച്ചിട്ടുണ്ട്. റോഡ് ഷോയിലും അരവിന്ദ് കെജ്രിവാളിന്റെ സാന്നിധ്യം ഉണ്ടാകും.
കെജ്രിവാളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സത്യപ്രതിജ്ഞ തീയതി പുറത്ത് വിട്ടത്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സാന്നിധ്യത്തിലാണ് കൂടിക്കാഴ്ച നടന്നത്. പഞ്ചാബിന്റെ നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പാദങ്ങളിൽ തൊട്ട് അനുഗ്രഹം വാങ്ങുന്ന ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.
സംസ്ഥാനത്ത് ആകെയുള്ള 117 സീറ്രുകളിൽ 92 ഇടത്തും വിജയം നേടിയാണ് ആംആദ്മി അധികാരമുറപ്പിച്ചത്. സ സത്യപ്രതിജ്ഞാ ചടങ്ങുകളിലും ഒട്ടനവധി പ്രത്യേകതകൾ കൊണ്ടു വന്നിട്ടുണ്ടെന്നാണ് വിവരം. രാജ്ഭവന് പകരം ഭഗത്സിംഗിന്റെ ഗ്രാമമായ ഖഡ്കർകലനിൽ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നത്. നിയുക്ത മുഖ്യമന്ത്രിയായി പാർട്ടി ഭഗവന്ത് മാനെ തിരഞ്ഞെടുത്തിന് പിന്നാലെയായിരുന്നു സത്യപ്രതിജ്ഞാ വേദിയുടെ പ്രഖ്യാപനം.
Comments