പാർലമെന്റിൽ സർക്കാരിനെതിരെ ആഞ്ഞടിക്കുമെന്ന് കോൺഗ്രസ്; നാണയപ്പെരുപ്പവും യുക്രെയ്ൻ വിഷയവും ചർച്ചയാക്കുമെന്ന് മല്ലികാർജ്ജുൻ ഖാർഗെ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാർലമെന്റിൽ സർക്കാരിനെതിരെ ആഞ്ഞടിക്കുമെന്ന് കോൺഗ്രസ്; നാണയപ്പെരുപ്പവും യുക്രെയ്ൻ വിഷയവും ചർച്ചയാക്കുമെന്ന് മല്ലികാർജ്ജുൻ ഖാർഗെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2022, 02:09 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം സെഷൻ നാളെ തുടങ്ങാനിരിക്കെ യുക്രെയ്ൻ ഒഴിപ്പിക്കൽ ഉൾപ്പെടെയുളള വിഷയങ്ങൾ കോൺഗ്രസ് സഭയിൽ ഉന്നയിക്കുമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ. രാവിലെ പാർട്ടിയുടെ പാർലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പിന്റെ യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നാണയപ്പെരുപ്പവും തൊഴിലില്ലായ്മയും ഉൾപ്പെടെയുളള വിഷയങ്ങളും സഭയിൽ ഉന്നയിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

രാവിലെ 10.30 മുതൽ നമ്പർ 10 ജൻപഥിലായിരുന്നു കോൺഗ്രസ് പാർലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പ് യോഗം ചേർന്നത്. വൈകിട്ട് നാല് മണിക്ക് പ്രവർത്തകസമിതി ചേരുന്നതിന് മുന്നോടിയായിട്ടായിരുന്നു യോഗം. പാർലമെന്റിൽ ചർച്ചയാക്കേണ്ട വിഷയങ്ങൾ വിശദമായി വിലയിരുത്തിയതായി മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു യോഗം. ആനന്ദ് ശർമ, ജയറാം രമേശ്, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

താങ്ങുവിലയും കർഷക വിഷയങ്ങളും ചർച്ചയാക്കും. ജനുവരി 31 മുതൽ ഫെബ്രുവരി 11 വരെയായിരുന്നു ബജറ്റ് സമ്മേളനത്തിന്റെ ആദ്യ സെഷൻ നടന്നത്. തിങ്കളാഴ്ച മുതൽ ഏപ്രിൽ എട്ട് വരെയാണ് രണ്ടാം സെഷൻ.

യുപി അടക്കമുളള സംസ്ഥാനങ്ങളിൽ നേടിയ ഉജ്ജ്വല വിജയത്തിന്റെ ബലത്തിലാണ് ബിജെപി പാർലമെന്റിനെ അഭിമുഖീകരിക്കുന്നത്. കോൺഗ്രസ് ഇതിന്റെ നാണക്കേട് മറയ്‌ക്കാനുളള ശ്രമത്തിലും. പഞ്ചാബിൽ അധികാരം കൈവിട്ടതിലും യുപി അടക്കമുളള സംസ്ഥാനങ്ങളിൽ നാമമാത്രമായ സീറ്റുകളിൽ ഒതുങ്ങിയതിലും കോൺഗ്രസിൽ അമർഷം പുകയുകയാണ്. പ്രവർത്തക സമിതിയോഗത്തിൽ സോണിയയും രാഹുലും പ്രിയങ്കയും രാജിസന്നദ്ധത പ്രകടിപ്പിച്ചേക്കുമെന്ന് ഇന്നലെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Tags: Rahul Gandhisonia gandhiMALLIKARJUN KHARGEcongress leadersAnand SharmaKC Venugopal
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies