ശ്രീനഗർ : ജമ്മു കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ച് സുരക്ഷാ സേന. അവന്തിപോറ ജില്ലയിലെ ചാർസോ പ്രദേശത്താണ് സംഭവം. കശ്മീർ പോലീസാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ന് രാവിലെയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരർ പ്രദേശത്ത് ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തെരച്ചിൽ ആരംഭിച്ചത്. തുടർന്ന് ഇവർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതിനെതിരെ സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരനെ വധിച്ചത്.
ഭീകരന്റെ വിശദ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. പ്രദേശത്ത് ഏറ്റുമുട്ടൽ പുരോഗമിക്കുകയാണ്.
Comments