ട്വന്റി ട്വന്റി പ്രവർത്തകന്റെ കൊലപാതകം; പ്രതികളുടെ ജാമ്യ ഹർജി പരിഗണിക്കുന്ന ജഡ്ജിയ്ക്ക് സിപിഎം ബന്ധം; കോടതി മാറ്റാൻ അനുമതി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ട്വന്റി ട്വന്റി പ്രവർത്തകന്റെ കൊലപാതകം; പ്രതികളുടെ ജാമ്യ ഹർജി പരിഗണിക്കുന്ന ജഡ്ജിയ്‌ക്ക് സിപിഎം ബന്ധം; കോടതി മാറ്റാൻ അനുമതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2022, 03:57 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിനെ മർദ്ദിച്ച് കൊന്ന സംഭവത്തിൽ പ്രതികളായ സിപിഎം പ്രവർത്തകരുടെ ജാമ്യഹർജി പരിഗണിക്കുന്നത് മറ്റൊരു കോടതിയിലേക്ക് മാറ്റാൻ ഹൈക്കോടതി അനുമതി. ജഡ്ജിയ്‌ക്ക് സിപിഎം ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി ദീപുവിന്റെ പിതാവ് നൽകിയ ഹർജിയിലാണ് കോടതിയുടെ അനുകൂല വിധി. ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തതിട്ടുള്ളത്.

എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് പ്രതികൾ ജാമ്യത്തിനായി അപേക്ഷ സമർപ്പിച്ചത്. ജാമ്യാപേക്ഷയിൽ കോടതി വിശദമായ വാദവും കേട്ടിരുന്നു. തുടർന്ന് വിധി പറയാനായി മാറ്റിയിരിക്കുകയാണ്. ഇതിനിടെയാണ് ദീപുവിന്റെ പിതാവ് കോടതിയെ സമീപിച്ചത്.

പ്രതികളുടെ ജാമ്യ ഹർജിയിൽ വാദം കേൾക്കാൻ ആരംഭിച്ചതു മുതൽ തങ്ങൾക്ക് നീതി ലഭിക്കില്ലെന്ന് ഉറപ്പായിരുന്നുവെന്ന് പിതാവ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. കേസ് പരിഗണിക്കുമ്പോൾ സ്വാഭാവികമായും കോടതി ഇതുമായി ബന്ധപ്പെട്ട നോട്ടീസ് തങ്ങൾക്ക് അയക്കണമായിരുന്നു. എന്നാൽ ഇത്തരത്തിൽ നോട്ടീസ് ലഭിച്ചിട്ടില്ല.മാത്രമല്ല നിയമപ്രകാരം കേസുമായി ബന്ധപ്പെട്ട രേഖകൾ തങ്ങൾക്ക് നൽകാൻ കോടതിയ്‌ക്ക് ബാദ്ധ്യതയുണ്ട്. എന്നാൽ ഇതും ലഭിച്ചിട്ടില്ല. കേസ് പരിഗണിക്കുമ്പോൾ പോലും പ്രതികൾക്ക് അനുകൂലമായ മനോഭാവമാണ് കോടതിയിൽ നിന്നും ഉണ്ടായതെന്നും പിതാവ് പറയുന്നു.

പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഡിവൈഎഫ്‌ഐയുടെ ജില്ലാ സെക്രട്ടറിയാണ്. കേസ് പരിഗണിക്കുന്ന ജഡ്ജി തൃശ്ശൂർ സിപിഎം ജില്ലാ സെക്രട്ടറിയുടെ മകളാണ്. ഇവർക്ക് സിപിഎമ്മുമായി അടുത്ത ബന്ധമാണ് ഉള്ളത് എന്നതിന് സമൂഹമാദ്ധ്യമങ്ങളിൽ തെളിവുകൾ ഉണ്ട്. ഈ സാഹചര്യത്തിൽ നീതി ലഭിക്കുമെന്ന് ഉറപ്പില്ല. അതിനാൽ ഹർജി പരിഗണിക്കുന്നത് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം അംഗീകരിച്ചുകൊണ്ടായിരുന്നു കോടതി അനുകൂല വിധി പുറപ്പെടുവിച്ചത്.

എസ് സി എസ്ടി നിയമത്തിലെ വകുപ്പുകൾ കൂടി ചേർത്താണ് പ്രതികൾക്കെതിരെ കേസ് എടുത്തിട്ടുള്ളത്. അതിനാൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കേണ്ടത്. കോടതി മാറ്റാൻ ഹൈക്കോടതി അനുമതി നൽകിയതിനാൽ ഇനി തൃശ്ശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതിയാകും പ്രതികളുടെ ഹർജി പരിഗണിക്കുക.

Tags: CPMtwenty twentydeepu
Share
Tweet
SendShare

More News from this section

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

‘മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്‌ത്തരുത്’, ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് അത്തരം വാക്കുകൾ പാടില്ല, കാന്തപുരം വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ

അങ്കണവാടിയിലെ ‘അമൃതം പൊടി’യിലും പഞ്ചസാര ഭീഷണി; 20 ശതമാനം പഞ്ചസാര ജീവിതശൈലി രോഗങ്ങൾക്ക് വഴിയൊരുക്കുമെന്ന് ബാലാവകാശ കമ്മിഷൻ, , ശർക്കര പരിഗണിക്കാൻ നിർദേശം

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies