സമാധാനത്തിന്റെ വക്താക്കളായി ജോർജ്ജ് ഡബ്ല്യു. ബുഷും ബിൽ ക്ലിന്റണും; യുക്രെയ്ൻ ജനതയ്ക്ക് ഐക്യദാർഢ്യവുമയി മുൻ അമേരിക്കൻ പ്രസിഡന്റുമാരുടെ പള്ളി സന്ദർശനം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സമാധാനത്തിന്റെ വക്താക്കളായി ജോർജ്ജ് ഡബ്ല്യു. ബുഷും ബിൽ ക്ലിന്റണും; യുക്രെയ്ൻ ജനതയ്‌ക്ക് ഐക്യദാർഢ്യവുമയി മുൻ അമേരിക്കൻ പ്രസിഡന്റുമാരുടെ പള്ളി സന്ദർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2022, 04:19 pm IST
Facebook
Twitter
WhatsAppTelegram

വാഷിങ്ടൺ: ഭരണത്തിലിരിക്കുമ്പോൾ അധിനിവേശവും യുദ്ധവും നടത്തിയവരാണ് മുൻ അമേരിക്കൻ പ്രസിഡൻുമാരായ ജോർജ് ഡബ്ല്യു. ബുഷും ബിൽ ക്ലിന്റണും. ഇറാഖിൽ യുദ്ധം നടത്തി ഭരണാധികാരിയായ സദ്ദാം ഹുസൈനെ തൂക്കിലേറ്റിയതും ജോർജ് ഡബ്ല്യു. ബുഷിന്റെ കാലത്തായിരുന്നു. വിവാദ നായകനായ മാറിയ ബിൽ ക്ലിന്റണിന്റെ ഭരണത്തിലും വിദേശ മണ്ണിൽ കയറി ആക്രമണം നടത്താൻ അമേരിക്ക മടിച്ചിട്ടില്ല. എന്നാൽ യുക്രെയ്‌നെതിരായ റഷ്യയുടെ യുദ്ധത്തിൽ അധിനിവേശ വിരുദ്ധ നിലപാടുമായി എത്തിയിരിക്കുകയാണ് രണ്ട് മുൻ അമേരിക്കൻ പ്രസിഡൻുമാർ.

America stands united with the people of Ukraine in their fight for freedom and against oppression. pic.twitter.com/O7INc9S1tq

— Bill Clinton (@BillClinton) March 18, 2022

യുദ്ധയുദ്ധത്തിൽ വലയുന്ന യുക്രെയ്‌ന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മുൻ അമേരിക്കൻ പ്രസിഡന്റുമാരായ ബിൽ ക്ലിന്റണും ജോർജ്ജ് ഡബ്ല്യു. ബുഷും ചിക്കാഗോയിലെ യുക്രേനിയൻ പള്ളി സന്ദർശിച്ചു. ആക്രമണകാരികളായ റഷ്യൻ സൈനികരോട് പോരാടുന്നതിനാൽ അവർക്ക് പിന്തുണയും ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്നതിനായി മുൻ അമേരിക്കൻ പ്രസിഡന്റുമാർ വ്യക്തമാക്കി. യുക്രേനിയൻ കാത്തലിക് ചർച്ച് ഓഫ് സെയിന്റ്സ് വോളോഡിമർ, ഓൾഹ എന്നിവ സന്ദർശിച്ചു, യുക്രെയ്നിന്റെ ദേശീയ പുഷ്പമായ മഞ്ഞ സൂര്യകാന്തിപ്പൂക്കളുടെ പൂച്ചെണ്ടുകൾ സമർപ്പിച്ചു.

ബുഷ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ രണ്ട് പ്രസിഡന്റുമാരും ഇല്ലിനോയിസിലെ ചിക്കാഗോയിലുള്ള സെയിന്റ്‌സ് വോളോഡിമർ & ഒൽഹ യുക്രേനിയൻ കാത്തലിക് ചർച്ചിൽ പൂക്കൾ ഇടുന്നത് കാണാം. സ്വാതന്ത്ര്യത്തിനും അടിച്ചമർത്തലിനുമെതിരായ പോരാട്ടത്തിൽ യുക്രെയ്‌നിലെ ജനങ്ങളോടൊപ്പം അമേരിക്ക ഒറ്റക്കെട്ടായി നിലകൊള്ളുന്നുവെന്ന് ക്ലിന്റൺ ട്വീറ്റിൽ പറഞ്ഞു. ‘യുക്രെയ്‌നിലെ ജനങ്ങൾ അവരുടെ സ്വാതന്ത്ര്യത്തിനും അവരുടെ ഭാവിക്കും വേണ്ടി പോരാടുമ്പോൾ അമേരിക്ക അവരോട് ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നു ബുഷ് ട്വീറ്റ് ചെയ്തു.

"Russia’s attack on Ukraine constitutes the gravest security crisis on the European continent since World War II. I join the international community in condemning Vladimir Putin’s unprovoked and unjustified invasion of Ukraine." President Bush statement:https://t.co/x2CSLZIBbM

— George W. Bush Presidential Center (@TheBushCenter) February 24, 2022

റഷ്യയുടെ യുക്രെയ്‌നിലെ അധിനിവേശത്തെ നേരത്തെ ജോർജ്ജ് ഡബ്ല്യു ബുഷ് അപലപിച്ചിട്ടുണ്ട്. യുക്രെയ്‌നിലെ സ്ഥിതിഗതികളിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഭൂഖണ്ഡത്തിന്റെ ‘ഗുരുതരമായ സുരക്ഷാ പ്രതിസന്ധി’ എന്നാണ് യുക്രെയ്‌നിനെതിരായ റഷ്യയുടെ ആക്രമണത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. വ്ളാഡിമിർ പുടിന്റെ യുക്രെയ്നിലെ അനാവശ്യമായ അധിനിവേശത്തെ അപലപിക്കാൻ ഞാൻ അന്താരാഷ്‌ട്ര സമൂഹത്തോടൊപ്പം ചേരുന്നുവെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

യുഎസ് സർക്കാരും ജനങ്ങളും യുക്രെയ്‌നിനോട് ഐക്യദാർഢ്യത്തോടെ നിൽക്കണമെന്നും ബുഷ് പ്രസ്താവനയിൽ ആഹ്വാനം ചെയ്തു. സ്വാതന്ത്ര്യത്തിനും അവരുടെ സ്വന്തം വിധി നിർണ്ണയിക്കാനുള്ള കഴിവിനുമുള്ള അന്വേഷണത്തിൽ യുഎസ് സർക്കാർ യുക്രേനിയക്കാരെ പിന്തുണയ്‌ക്കണമെന്ന് അദ്ദേഹം പ്രസ്താവിച്ചു.

റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിന്റെ ‘സ്വേച്ഛാധിപത്യ ഭീഷണിയും അപകടവും’ അമേരിക്കക്കാർ സഹിക്കരുതെന്ന് ബുഷ് പറഞ്ഞു. ഈ ദുഷ്‌കരമായ നിമിഷത്തിൽ രാഷ്‌ട്രം അമേരിക്കയുടെ പൂർണ പിന്തുണ അർഹിക്കുന്നുവെന്നും യുക്രെയ്ിനിനെ അമേരിക്കയുടെ സുഹൃത്തും ജനാധിപത്യ സഖ്യകക്ഷിയുമാണെന്ന് ബുഷ് വിശേഷിപ്പിച്ചു.

അതിനിടെ യുഎൻ അഭയാർത്ഥി ഏജൻസിയായ UNHCR റിപ്പോർട്ട് അനുസരിച്ച് യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തിനുശേഷം ഏകദേശം 3.2 ദശലക്ഷം ആളുകൾ സുരക്ഷിതത്വം തേടി അയൽ രാജ്യങ്ങളിലേക്ക് പലായനം ചെയ്തു. യുക്രെയ്നിൽ നിന്ന് രക്ഷപ്പെടാൻ നിർബന്ധിതരായ ആളുകൾക്ക് അചഞ്ചലമായ സഹായത്തിന് പോളണ്ടിന്റെ അധികാരികളെയും പൊതുസമൂഹത്തെയും ഏജൻസി പ്രശംസിച്ചു.

Tags: george w bushbILL clintonUkraine WarRussian invasion
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies