നായകളേയും പൂച്ചകളേയും ഒക്കെയാണ് പലരും വർത്തുമൃഗങ്ങളായി തെരഞ്ഞെടുക്കാറായുള്ളത്. എന്നാൽ 454കിലോ ഗ്രാം ഭാരവും 11.2 അടി നീളവുമുള്ള ഒരു ഭീമൻ മുതലയാണ് കാലിഫോർണിയയിലെ ഒരു യുവാവിന്റെ വളർത്തുമൃഗം. ഈ മുതലയോടൊപ്പമുള്ള യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
കാലിഫോർണിയയിലെ റെപ്റ്റൈൽ സൂ നടത്തുന്ന ജെയ് ബ്രൂവറിന്റെ വീഡിയോയാണ് ശ്രദ്ധനേടുന്നത്. ബ്രൂവർ തന്നെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഭീമൻ മുതല ബ്രൂവറിന്റെ മുകളിൽ ഇരിക്കുന്നതാണ് വീഡിയോ. ബ്രൂവറിന്റെ ശരീരത്തിലൂടെ മുതല ഇഴഞ്ഞു നീങ്ങുന്നത് വീഡിയോയിൽ കാണാം. മുതല അപകടകാരിയല്ലെന്നും കുട്ടികളെ പോലെ കളിക്കുകയാണ് ചെയ്യുന്നതെന്നും ബ്രൂവർ പറയുന്നുണ്ട്.
ഇതാദ്യമായല്ല ബ്രൂവറുടെ വീഡിയോ ശ്രദ്ധനേടുന്നത്. മുൻപ് 12 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ ധാരാളം പാമ്പുകൾക്കിടയിൽ ഇരിക്കുന്ന ബ്രൂവറിന്റെ വീഡിയോ ശ്രദ്ധനേടിരുന്നു. പാമ്പ് യുവാവിന്റെ തലയിൽ വീഴുന്നതുമൊക്കെ വീഡിയോയിൽ കാണാനാകുമായിരുന്നു. എന്നാൽ പാമ്പുകൾക്കിടയിലൂടെ വളരെ കൂളായി കാര്യങ്ങൾ പറഞ്ഞാണ് ബ്രൂവർ അന്ന് ലോക ശ്രദ്ധ നേടിയത്.
Comments