ശ്രീനഗർ: ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് ഉദ്യാനം സന്ദർശകർക്കായി തുറന്നുകൊടുത്തു. ശ്രീനഗറിലെ പ്രശസ്തമായ ദാൽ തടാകത്തിന് അഭിമുഖമായി സബർവാൻ പർവതനിരയുടെ മടിത്തട്ടിലായാണ് ടുലിപ് ഗാർഡൻ സ്ഥിതിചെയ്യുന്നത്. ഒരുവർഷത്തെ ഇടവേളയ്‌ക്ക് ശേഷം ബുധനാഴ്ചയാണ് ഉദ്യാനത്തിന്റെ കവാടങ്ങൾ സന്ദർശകർക്കായി തുറന്നത്.
J&K is calling. Welcome to Asia's largest Tulip Garden, with over one million blooms, opened to the public today. Make a plan to witness sublime beauty of nature and enjoy warm hospitality of the people of J&K UT. pic.twitter.com/Iv5NATxpIt
— Office of LG J&K (@OfficeOfLGJandK) March 23, 2022
2021 മാർച്ച് 25നാണ് ലെഫ്റ്റനന്റ് ഗവർണറുടെ ഉപദേഷ്ടാവ് ബസീർ അഹമ്മദ് ഖാൻ ഔദ്യോഗികമായി ഉദ്യാനം സന്ദർശകർക്കായി തുറന്നുകൊടുത്തത്. കൊറോണ നിയന്ത്രണങ്ങൾക്കിടയിലും ഉദ്യാനത്തിലേക്ക് സന്ദർശക പ്രവാഹമായിരുന്നു. അഞ്ച് ദിവസത്തിനുള്ളിൽ 50,000 സന്ദർശകരെയാണ് ടുലിപ്പ് ഉദ്യാനം വരവേറ്റത്.
ഇപ്പോഴിതാ വീണ്ടും ആരാധകരെ വരവേൽക്കുകയാണ് അതിമനോഹരമായ ഉദ്യാനം. ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണറുടെ ഓഫീസിൽ നിന്നുള്ള ട്വിറ്റർ പേജിൽ ഉദ്യാനത്തിന്റെ വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഇത്തവണ ഒരു ദശലക്ഷത്തിലധികം പൂക്കൾ വിടർന്നിട്ടുണ്ടെന്നും സന്ദർശകരെ കാത്തിരിക്കുകയാണ് ഉദ്യാനമെന്നും ലെഫ്.ഗവർണർ മനോജ് സിൻഹ അറിയിച്ചു. ഏകദേശം ഒരു മാസം മാത്രമാണ് ഉദ്യാനത്തിലേക്ക് പ്രവേശനം ഉണ്ടാകുക.
ബുധനാഴ്ച കശ്മീരിൽ നിന്ന് മടങ്ങാനുദ്ദേശിച്ചിരുന്ന വിനോദ സഞ്ചാരികൾ പലരും ടുലിപ് ഗാർഡൻ വീണ്ടും തുറക്കുന്നുവെന്ന പ്രഖ്യാപനത്തോടെ ടൂർപ്ലാനിൽ അവസാന നിമിഷം മാറ്റം വരുത്തി ശ്രീനഗറിൽ നിന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
Very rejuvenating to see these tulip 🌷 fields… very much reminded of the “Dekha ek khwab hai to ….” pic.twitter.com/eakjmuFCuj
— Global Indian🇮🇳🇺🇸🇶🇦🇦🇪🇨🇦🇦🇺 (@USTravelFan) March 24, 2022
Comments