തൃശൂർ: ചേർപ്പിൽ യുവാവിനെ സഹോദരൻ കൊന്ന് കുഴിച്ച് മൂടി. ചേർപ്പ് മുത്തുള്ളി സ്വദേശി കെ.ജെ ബാബുവാണ് കൊല്ലപ്പെട്ടത്. ബാബു മദ്യപിച്ച് ബഹളം വെച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്. സഹോദരൻ കെ.ജെ സാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഈ മാസം 19ന് അർദ്ധരാത്രിയിലാണ് സംഭവം നടക്കുന്നത്. ശേഷം മൃതദേഹം വീടിന്റെ അടുത്തുള്ള പറമ്പിൽ കുഴിച്ചുമൂടുകയായിരുന്നു. ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് രണ്ട് ദിവസം മുൻപ് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹത്തിന്റെ കൈ പുറത്തുകണ്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്.
മൃതദേഹം ബാബുവിന്റേതാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ പോലീസ് സാബുവിനെ കസ്റ്റഡിയിലെടുത്തു. ഇവരുടെ അമ്മയേയും ചോദ്യം ചെയ്യുന്നുണ്ട്. മൃതദേഹം കുഴിച്ചിടാൻ അമ്മ സഹായിച്ചോ എന്ന് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.
Comments