ചൈനയുടെ പിന്മാറ്റത്തിന് വേഗം പോര, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലായിട്ടില്ല: ചൈനീസ് സൈന്യം പൂർണ്ണമായും പിന്മാറണം: വാങ് യിയുമായുള്ള കൂടിക്കാഴ്ച്ചയിൽ നിലപാട് കടുപ്പിച്ച് ഇന്ത്യ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനയുടെ പിന്മാറ്റത്തിന് വേഗം പോര, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലായിട്ടില്ല: ചൈനീസ് സൈന്യം പൂർണ്ണമായും പിന്മാറണം: വാങ് യിയുമായുള്ള കൂടിക്കാഴ്‌ച്ചയിൽ നിലപാട് കടുപ്പിച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2022, 03:25 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായുള്ള കൂടിക്കാഴ്‌ച്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക പിന്മാറ്റത്തിൽ ധാരണയിലെത്തിയതായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. നയതന്ത്ര-സൈനികതല ചർച്ചകൾ തുടരാൻ തീരുമാനമായി. അഫ്ഗാൻ, യുക്രെയ്ൻ വിഷയങ്ങളും കൂടിക്കാഴ്‌ച്ചയിൽ ചർച്ച ചെയ്തതായി ജയ്ശങ്കർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

അതിർത്തിയിലെ ചൈനീസ് സേനാ പിന്മാറ്റത്തിന്റെ വേഗം പോരെന്ന് ജയ്ശങ്കർ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലല്ല. അതിർത്തിയിൽ സ്ഥിതിഗതികൾ സാധാരണ നിലയിലാകണം. പാംഗോംങ് അടക്കമുള്ള മേഖലയിൽ സംഘർഷാവസ്ഥയാണ് ഇപ്പോഴും നിലനിൽക്കുന്നത്. ചൈനയുമായുള്ള ബന്ധം സാധാരണ നിലയിലാകണമെങ്കിൽ സൈന്യം പ്രദേശത്ത് നിന്നും പൂർണ്ണമായും പിന്മാറേണ്ടതായുണ്ടെന്ന് വിദേശകാര്യമന്ത്രി അറിയിച്ചു.

2020ന് ശേഷം പ്രദേശത്ത് വലിയ സംഘർഷമാണ് ചൈനീസ് സൈന്യം സൃഷ്ടിച്ചത്.  നിർഭാഗ്യകരമായ ഒരുപാട് കാര്യങ്ങൾ അതിർത്തിയിൽ അരങ്ങേറി. ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഇനി ഉണ്ടാകരുതെന്ന മുന്നറിയിപ്പും അതൃപ്തിയും വാങ് യിയുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യ അറിയിച്ചു. മൂന്ന് മണിക്കൂറോളം നേരമാണ് വാങ് യിയുമായി എസ് ജയ്ശങ്കർ ചർച്ച നടത്തിയത്.

2020 ഏപ്രിലിൽ തകർന്ന ഉഭയകക്ഷി ബന്ധങ്ങളെ കുറിച്ചും ചർച്ച ചെയ്തതായി ജയ്ശങ്കർ വ്യക്തമാക്കി. അഫ്ഗാനിസ്ഥാൻ, യുക്രെയ്ൻ ഉൾപ്പെടെയുള്ള അന്താരാഷ്‌ട്ര വിഷങ്ങളിൽ ഇരുരാജ്യങ്ങളുടേയും കാഴ്‌ച്ചപാടുകൾ കൈമാറി. കിഴക്കൻ ലഡാക്കിലെ സംഘർഷം പരിഹരിക്കാൻ സൈനികതല ചർച്ചകൾ നടത്തുന്നുണ്ട്. ചർച്ചയ്‌ക്ക് ശേഷം ഇരുരാജ്യവും ചില പ്രദേശങ്ങളിൽ നിന്നും സൈന്യത്തെ പിൻവലിച്ചതായും ജയ്ശങ്കർ അറിയിച്ചു.

ചൈനയിൽ കൊറോണ വ്യാപനം വീണ്ടും രൂക്ഷമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ചൈനയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി തിരിച്ചുവരാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ അവസ്ഥയും യോഗത്തിൽ ചൂണ്ടിക്കാട്ടി. നിരവധി യുവാക്കളുടെ ഭാവി ഉൾപ്പെടുന്നതിനാൽ ചൈന വിവേചനരഹിതമായ സമീപനം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജയ്ശങ്കർ വ്യക്തമാക്കി.

Tags: Chinaindia-chinaS JAISHANKERwang yi
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies