സിൽവർ ലൈനിനെതിരെ ജനരോഷം പുകയുന്നു: സമരങ്ങളെ നേരിടാൻ സിപിഎം ദേശീയ പ്രചാരണത്തിന് ഒരുങ്ങുന്നു, കേരളത്തിൽ വീടുകൾ കയറി ഇറങ്ങി ഡിവൈഎഫ്‌ഐയും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിൽവർ ലൈനിനെതിരെ ജനരോഷം പുകയുന്നു: സമരങ്ങളെ നേരിടാൻ സിപിഎം ദേശീയ പ്രചാരണത്തിന് ഒരുങ്ങുന്നു, കേരളത്തിൽ വീടുകൾ കയറി ഇറങ്ങി ഡിവൈഎഫ്‌ഐയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2022, 09:00 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയ്‌ക്കെതിരെ കേരളത്തിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇപ്പോഴിതാ സിൽവർ ലൈൻ സമരങ്ങളെ നേരിടാൻ ദേശീയ തലത്തിൽ പ്രചാരണത്തിന് ഒരുങ്ങുകയാണ് സിപിഎം. സിൽവർ ലൈനെതിരായ പ്രതിഷേധം ദേശീയ ശ്രദ്ധ നേടിയ സാഹചര്യത്തിലാണ് സിപിഎമ്മിന്റെ നീക്കം. പാർട്ടി കോൺഗ്രസിന് ശേഷം ദേശീയ തലത്തിൽ പദ്ധതിയ്‌ക്ക് വേണ്ടി പ്രചാരണം നടത്തും.

സിർവർ ലൈനെതിരെ സംസ്ഥാനത്തിന് പുറത്തും പ്രതിഷേധം ശക്തമായിരുന്നു. കഴിഞ്ഞ ദിവസം പാർലമെന്റിലും ഈ വിഷയം ബിജെപിയും കോൺഗ്രസും ഉന്നയിച്ചിരുന്നു. ഇതിനാലാണ് ദേശീയ തലത്തിൽ സിൽവർ ലൈനെതിരായ പ്രതിഷേധങ്ങളെ നേരിടാൻ സിപിഎം തീരുമാനിച്ചത്. സംഘടനാതലത്തിൽ ഇതിനുള്ള നടപടികൾ തുടങ്ങും. വലിയ പ്രചാരണ പരിപാടികളിലേക്ക് പാർട്ടി പോകുമെന്നാണ് വിവരം. പദ്ധതിയ്‌ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം.

കേരളത്തിൽ സിൽവർ ലൈനെതിരായ പ്രതിഷേധങ്ങൾ പ്രതിരോധിക്കാൻ വീടുകൾ കയറി ഇറങ്ങിയുള്ള പ്രചാരണത്തിനാണ് സിപിഎം ഒരുങ്ങുന്നത്. ചെങ്ങന്നൂരിലും ആലപ്പുഴയിലും വീടുകൾ കയറി പ്രചാരണം നടത്തും. പാർട്ടി കോൺഗ്രസിന് ശേഷമാകും വീടുകൾ കയറിയുള്ള പ്രചാരണവും നടക്കുക. വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

കണ്ണൂരിൽ വീടുകൾ കയറി പദ്ധതിയുടെ ഗുണഫലങ്ങൾ വിശദീകരിച്ച് ഡിവൈഎഫ്‌ഐ ലഘുലേഖകൾ വിതരണം ചെയ്തിരുന്നു. കെ-റെയിൽ വരണം കേരളം വളരണം എന്ന ടാഗ് ലൈനോടെയാണ് പ്രതിരോധ പ്രചാരണം നടത്തുന്നത്. കെ-റെയിലിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് പാർട്ടിയെ പ്രതിരോധിക്കാൻ ഡിവൈഎഫ്‌ഐയും രംഗത്തിറങ്ങിയത്.

Tags: CPMdyfik railSILVER LINE
ShareTweetSendShare

More News from this section

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

Latest News

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies