പണിമുടക്കിന്റെ പേരിൽ സംസ്ഥാനത്ത് വ്യാപക അക്രമം; ദേശീയ പണിമുടക്ക് ബാധിച്ചത് കേരളത്തിലെ ജനങ്ങളെ മാത്രം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പണിമുടക്കിന്റെ പേരിൽ സംസ്ഥാനത്ത് വ്യാപക അക്രമം; ദേശീയ പണിമുടക്ക് ബാധിച്ചത് കേരളത്തിലെ ജനങ്ങളെ മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2022, 02:09 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : ദ്വിദിന ദേശീയ പണിമുടക്കിന്റെ ആദ്യ ദിനത്തിൽ സംസ്ഥാനത്ത് വ്യാപക അക്രമം. സമരക്കാർ സ്വാകാര്യവാഹനങ്ങളുടെ ചില്ല് അടിച്ചു തകർക്കുകയും, ജോലിക്കെത്തിയ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. മറ്റ് സംസ്ഥാനങ്ങളിൽ ജനജീവിതം സാധാരണഗതിയിൽ മുന്നോട്ട് നീങ്ങുമ്പോഴാണ് സംസ്ഥാനത്ത് സമരക്കാർ അഴിഞ്ഞാടുന്നത്.

പണിമുടക്കിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം ഏറെക്കുറെ സ്തംഭിച്ചെങ്കിലും ചില മേഖലകളിൽ കടകൾ ഉൾപ്പെടെ തുറന്ന് പ്രവർത്തിക്കുകയും സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ മാദ്ധ്യമങ്ങളിലൂടെ പുറത്തിറഞ്ഞതോടെയാണ് സമരക്കാർക്ക് ഹാലിളകിയത്. പിന്നീട് വിവിധയിടങ്ങളിൽ സംഘടിച്ചെത്തിയ സമരക്കാർ കടകൾ ബലം പ്രയോഗിച്ച് അടപ്പിച്ചു. ജോലിക്കെത്തിയ ജീവനക്കാരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചു. സ്വകാര്യ വാഹനങ്ങൾ ആക്രമിച്ചു.

തിരുവനന്തപുരത്ത് സ്വകാര്യ വാഹനങ്ങൾ സമരക്കാർ തടഞ്ഞു. കേന്ദ്രസർക്കാരിനെതിരെ ജനങ്ങൾക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്നും,അതിനാൽ ഒരാളേയും നിരത്തിലിറങ്ങാൻ സമ്മതിക്കില്ലെന്നുമായിരുന്നു സമരക്കാരുടെ ആഹ്വാനം. പ്രാവച്ചമ്പലത്ത് പോലീസ് നോക്കിനിൽക്കെയായിരുന്നു സമരക്കാർ വാഹനങ്ങൾ തടഞ്ഞത്. ജോലിക്കെത്തിയവരെയും രോഗികളെയും ഭീഷണിപ്പെടുത്തി തിരിച്ചയച്ചു. പേട്ടയിൽ കോടതിയിലേക്ക് പോയ മജിസ്‌ട്രേറ്റിന്റെ വാഹനം സമരക്കാർ തടഞ്ഞു. തുടർന്ന് സംഭവത്തിൽ മജിസ്‌ട്രേറ്റ് പോലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്. കാട്ടാക്കടയിൽ സമരക്കാർ റോഡിൽ കസേരകൾ നിരത്തിയായിരുന്നു ഗതാഗതം തടസ്സപ്പെടുത്തിയത്.

ഒന്നാം ദിനം എറണാകുളം ജില്ലയും പൂർണമായി സ്തംഭിച്ചു. രാവിലെ ചില കടകൾ തുറന്ന് പ്രവർത്തിച്ചെങ്കിലും പിന്നീട് സമരക്കാരെ ഭയന്ന് വ്യാപാരികൾ കടകൾ അടച്ചിട്ടു. ബിപിസിഎല്ലിലെ പണിമുടക്ക് ഹൈക്കോടതി തടഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഇതിനെതിരെ ജീവനക്കാർ പ്രതിഷേധിച്ചു. പാലക്കാട് കഞ്ചിക്കോട് കിൻഫ്രയിൽ എത്തിയ ജീവനക്കാരെ സമരക്കാർ ഭീഷണിപ്പെടുത്തി മടക്കി അയച്ചു. ആലപ്പുഴയിൽ ഹൗസ്‌ബോട്ടുകളുടെ പ്രവർത്തനം സമരക്കാർ തടസ്സപ്പെടുത്തി.

കോഴിക്കോട് സംസ്ഥാനത്തെ മുഴുവൻ കടകളും അടച്ചിട്ടു. സർവ്വീസ് നടത്തിയ ഓട്ടോയുടെ കാറ്റ് സമരക്കാർ ഊരിവിട്ടു. വോളിബോർ മത്സരത്തിനെത്തിയ റഫറിയെ റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രയ്‌ക്കിടെ ഓട്ടോയിൽ നിന്നും ഇറക്കിവിട്ടു. ഗോവിന്ദാപുരം സ്വദേശിയുടെ ഓട്ടോയും സമരക്കാർ അടിച്ചുതകർത്തു.

Tags: ernakulamAttackThiruvananthapuramKozhikkodNATIONAL STRIKE
ShareTweetSendShare

More News from this section

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies