ലക്നൗ : ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്തിനെതിരെ വധഭീഷണി മുഴക്കിയതായി പരാതി. സംഭവത്തിൽ ടികായത്തിന്റെ ഡ്രൈവറാണ് മുസാഫർനഗർ പോലീസിൽ പരാതി നൽകിയത്. ഫോണിൽ വിളിച്ചായിരുന്നു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതെന്ന് പരാതിയിൽ പറയുന്നു.
രാവിലെയോടെയായിരുന്നു പരാതിയുമായി ഡ്രൈവർ പോലീസിനെ സമീപിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം. പരാതി ലഭിച്ചതിന് പിന്നാലെ ടികായത്തിന്റെ വീട്ടിലെത്തി പോലീസ് പരിശോധന നടത്തി.
Comments