ചെന്നൈ: സ്കൂൾ വാനിന്റെ അടിയിൽപ്പെട്ട് രണ്ടാം ക്ലാസുകാരന് ദാരുണാന്ത്യം.ആഴ് വാർ തിരുനഗറിലെ വെങ്കിടേശ്വര പ്രൈവറ്റ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ദീക്ഷിത്താണ് മരിച്ചത്.ഇന്ന് രാവിലെയോടെ സ്കൂൾ കോമ്പൗണ്ടിൽ വെച്ചാണ് അപകടമുണ്ടായത്.
വാനിൽ നിന്ന് ഇറങ്ങി ക്ലാസിലേക്ക് പോയ ദീക്ഷിത്ത് വണ്ടിയിൽ മറന്നുവെച്ച ബാഗ് തിരികെ എടുക്കാൻ വന്നു. കുട്ടി വാനിനു പിറകെയുള്ള കാര്യം ശ്രദ്ധിക്കാതെ വാഹനം പിന്നോട്ടെടുത്തപ്പോഴാണ് അപകടം ഉണ്ടായത്. കുട്ടിയുടെ ദേഹത്തു കൂടെ വാഹനം കയറിയിറങ്ങുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിൽ വളസരവാക്കം പോലീസ് കേസെടുക്കുകയും വാൻ ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Comments