ഛണ്ഡീഗഡ് : ഹരിയാനയിൽ ക്ഷേത്രത്തിനുള്ളിൽ പൂജാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശിയായ ഗോബിന്ദ് ദാസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രാവുകളുടെ ക്ഷേത്രം എന്ന് അറിയപ്പെടുന്ന ക്ഷേത്രത്തിലായിരുന്നു സംഭവം.
രാവിലെയായിരുന്നു ക്ഷേത്രത്തിനുള്ളിൽ അദ്ദേഹത്തെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. ചോരയിൽ കുളിച്ച നിലയിൽ ആയിരുന്നു മൃതദേഹം. ക്ഷേത്രത്തിലേക്ക് എത്തിയ മറ്റൊരു പൂജാരിയാണ് ഗോബിന്ദ് ദാസിനെ മരിച്ച നിലയിൽ കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
മോഷണ ശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടമായിട്ടില്ല. മുൻവൈരാഗ്യമാണോ കൊലയ്ക്ക് കാരണമെന്നും പരിശോധിക്കുന്നുണ്ട്. ഫോറൻസിക് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി.
കഴിഞ്ഞ 35 വർഷമായി ക്ഷേത്രത്തിൽ സേവ ചെയ്തുവരികയാണ് ഗോബിന്ദ് ദാസ്. ക്ഷേത്രത്തിലാണ് അദ്ദേഹം താമസിക്കാറ്.
Comments