ബ്ലസ്ഡ് വിത്ത് എ ബേബി ഗേൾ ; കഴിഞ്ഞ പതിനൊന്ന് വർഷമായി ദിവസവും ആശംസ വാങ്ങി കണ്ണൂരിലെ ഈ കുടുംബം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബ്ലസ്ഡ് വിത്ത് എ ബേബി ഗേൾ ; കഴിഞ്ഞ പതിനൊന്ന് വർഷമായി ദിവസവും ആശംസ വാങ്ങി കണ്ണൂരിലെ ഈ കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2022, 06:13 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: സോഷ്യൽ മീഡിയ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. സർവ്വവ്യാപിയാണ് സമൂഹമാദ്ധ്യമങ്ങൾ എന്ന് വേണമെങ്കിൽ പറയാം. അതുകൊണ്ട് തന്നെ ഇന്നത്തെ കാലത്ത് ഒരു സമൂഹമാദ്ധ്യമങ്ങളിലും ഇല്ലാത്തവർ ചുരുക്കമാണ്. പണ്ടൊന്നും ഇല്ലാത്ത വിധം നാം ഇന്ന് സോഷ്യൽ മീഡിയയുമായി കണക്ടഡ് ആണ്. ലോകത്തെ മറ്റേതോ കോണിനുള്ള നമ്മുടെ സുഹൃത്ത് ഇപ്പോൾ എന്ത് ചെയ്യുന്നു എന്നുള്ളത് വരെ നമുക്ക് സോഷ്യൽ മീഡിയയിലൂടെ മനസിലാകും.

ഒരു വിഭവം തയ്യാറാക്കിയാൽ, ഒരു പുതിയ സ്ഥലത്തേക്ക് യാത്ര ചെയ്താൽ, കുഞ്ഞ് പിറന്നാൽ, പിറന്നാൾ, കല്യാണം മരണം എന്നിങ്ങനെ അതിന്റെ ഫോട്ടോ പോസ്റ്റ് ചെയ്യാതെ നമ്മളിൽ പലർക്കും ഉറക്കം വരില്ല. അത്തരത്തിൽ വർഷങ്ങൾക്ക് മുൻപ് പോസ്റ്റ് ചെയ്‌തൊരു സംഭവം കാരണം സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ് കണ്ണൂരിലെ ഒരു കുടുംബം. മറ്റൊന്നുമല്ല, കുഞ്ഞു പിറന്ന വിവരം സോഷ്യൽ മീഡിയ വഴി പങ്കുവെച്ച കുടുംബം 11 വർഷം കഴിഞ്ഞിട്ടും ആ കുഞ്ഞിന്റെ ജനനം ഇപ്പോഴും ഫേസ്ബുക്കിൽ ആഘോഷിക്കുകയാണ്.

2011 ജൂൺ ഒൻപതിനാണ് കണ്ണൂർ സ്വദേശിയായ പ്രദീപ് മൊടത്തറയ്‌ക്ക് പെൺകുഞ്ഞ് ജനിക്കുന്നത്. അദ്ദേഹം സന്തോഷവിവരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്‌ക്കുകയും ചെയ്തു. നിരവധി ആശംസകളും അന്ന് ലഭിച്ചു. മകൾ ശ്രീലക്ഷ്മിക്ക് ഇപ്പോൾ 11 വയസ്സുണ്ട് പ്രായം. എന്നാൽ പ്രദീപിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാവുകയും 11 വർഷം പിന്നിട്ടിട്ടും ഇപ്പോഴും ആശംസാ പ്രവാഹവുമാണ്. എല്ലാ ദിവസവും ഒരാളെങ്കിലും പ്രദീപിന് പുതുതായി ആശംസ അറിയിച്ച് എത്താറുണ്ട്.

ഇതിനോടകം നാലായിരത്തിലധികം കമന്റുകളാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. ആശംസകൾ അറിയിച്ചാണ് കൂടുതൽ പേരും എത്തിയിരിക്കുന്നത്. അതേസമയം സംഭവത്തിന്റെ സത്യാവസ്ഥ അറിയാവുന്ന സുഹൃത്തുക്കൾ രസകരമായ കമന്റുകളും പോസ്റ്റിന് നൽകാറുണ്ട്. ‘ഓരോ പ്രാവശ്യവും ഇങ്ങേർക്ക് അഭിനന്ദനങ്ങൾ കൊടുത്തു കൊടുത്തു ഞാനും മടുത്തു… എല്ലാവർഷവും കൃത്യമായിട്ട് ഓരോ പെൺകുഞ്ഞുങ്ങളെയും കൊണ്ട് എങ്ങിനെ എത്തുന്നോ!ആവോ!?’ എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

‘വീണ്ടും അഭിനന്ദനങ്ങൾ.. ഇതിപ്പോ ഞാൻ തന്നെ ഒരു നൂറെണ്ണം ഇട്ടിട്ടുണ്ടാകുമെന്ന് മറ്റൊരാൾ കുറിച്ചു’ ചിലർ പ്രദീപിന്റെ 11 വയസ്സ് പ്രായമുള്ള കുഞ്ഞിന്റേ ഫോട്ടോയും ചിത്രത്തിൽ കമന്റ് ചെയ്തിട്ടുണ്ട്. ‘എന്തോന്ന് ഇത് ??ആഴ്ച.. ആഴ്‌ച്ച കുഞ്ഞുങ്ങൾ ജനിക്കുന്നോ ??പത്തു പതിനൊന്നു വര്ഷങ്ങളായി ഈ പോസ്റ്റിനു ലൈക്ക് ചെയ്ത് കമന്റ് ചെയ്ത് മടുത്തു.. അന്നുമുതൽ എണ്ണിനോക്കിയാൽ അറിയാം എത്ര ബേബി ഗേൾസ് ജനിച്ചിട്ടുണ്ടെന്നു’ എന്ന് ഒരാളും കുറിച്ചു. ഇപ്പോഴും പോസ്റ്റിന് കമന്റുകൾ ലഭിച്ചുകൊണ്ടേ ഇരിക്കുകയാണ്.

കണ്ണൂർ കുറുമാത്തൂർ സ്വദേശിയായ പ്രദീപ് മൊടത്തറ സാമൂഹ്യ മാദ്ധ്യമങ്ങളിൽ സജീവമാണ്. ബിജെപിയുടെ തളിപ്പറമ്പ് മണ്ഡലം സെക്രട്ടറിയാണ്. ഭാര്യ ഷിജി. മകൾ ശ്രീ ലക്ഷ്മി.

Tags: social mediaviralbaby girl
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies