പത്തനംതിട്ട: പത്തനംതിട്ടയിൽ നടക്കുന്ന എംജി സർവ്വകലാശാല കലോത്സവത്തിനിടെ എസ്എഫ്ഐ-കെഎസ്യു സംഘർഷം. റോയൽ ഓഡിറ്റോറിയത്തിൽ സമൂഹഗാന മത്സരം നടക്കുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ ഇടപെട്ട പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്. കെഎപി 3ലെ പോലീസുകാരൻ മോഹനകൃഷ്ണന്റെ കീഴ്ച്ചുണ്ടിന് മുറിവേറ്റു. പോലീസുകാരനെ കല്ലുകൊണ്ട് ഇടിച്ച കെഎസ്യു പ്രവർത്തകൻ ഹാഫിസ് പിടിയിലായിട്ടുണ്ട്.
ഇന്നലെയാണ് യൂണിവേഴ്സിറ്റി കലോത്സവത്തിന് തുടക്കമാത്. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നും കുട്ടനാട് താലൂക്കില്‍ നിന്നുമുള്ള 262 കോളേജുകളിലെ പതിനായിരത്തോളം വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. സംഘഗാനം, തിരുവാതിര, കേരളനടനം തുടങ്ങിയ മത്സരങ്ങളാണ് ഇന്നലെ നടന്നത്. ഭരതനാട്യം, കഥകളി ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ ഇന്ന് നടക്കും.
Comments