റാഞ്ചി: വിമാനം പറന്നുയരുന്നതിനിടെ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് യാത്രക്കാരെ തിരിച്ചിറക്കി. കൊൽക്കത്തയിലേക്ക് പോകാനിരുന്ന ഇൻഡിഗോ വിമാനമാണ് റാഞ്ചി വിമാനത്താവളത്തിൽ ഇറക്കിയത്.
വിമാനത്തിനുള്ളിലെ എസിയിൽ നിന്നും തീപ്പൊരിയും പുകയും ഉയർന്നതിന് പിന്നാലെയാണ് അടിയന്തിരമായി തിരിച്ചിറക്കിയതെന്നാണ് യാത്രക്കാർ പങ്കുവെക്കുന്ന വിവരം. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.
72 സീറ്റുകളുള്ള ഇൻഡിഗോ വിമാനത്തിൽ 62 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വിമാനത്തിന്റെ എയർ കണ്ടീഷണറിൽ തകരാർ ശ്രദ്ധയിൽപ്പെട്ടതോടെ വിമാനം തിരിച്ചിറക്കുകയായിരുന്നുവെന്ന് റാഞ്ചി എയർപോർട്ട് ഡയറക്ടർ വിനോദ് ശർമ്മ പറഞ്ഞു. യാത്രക്കാർക്കായി ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Comments