ശ്വാസകോശം സ്പോഞ്ച് പോലെയാണ്.... ശരാശരി പുകവലിക്കാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ- വീഡിയോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്വാസകോശം സ്പോഞ്ച് പോലെയാണ്…. ശരാശരി പുകവലിക്കാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ- വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2022, 02:28 pm IST
Facebook
Twitter
WhatsAppTelegram

ശ്വാസകോശം സ്പോഞ്ച് പോലെയാണ്…. ഈ പരസ്യം ഒരു ഓർമ്മപ്പെടുത്തലാണ്. പുകവലി വരുത്തുന്ന പൊല്ലാപ്പിനെക്കുറിച്ചുളള മുന്നറിയിപ്പ്. പക്ഷെ പരസ്യം കേട്ടിട്ടും സിനിമയുടെ ഇടവേളയിൽ തിയറ്ററിലെ സ്‌മോക്കിംഗ് കോർണറിലേക്ക് ഓടിപ്പോയി ഒരു സിഗരറ്റിന് തീ കൊളുത്തുന്നവരാണ് കൂടുതൽ പേരും. എന്നാൽ പുകവലിക്കാരെ ജാഗ്രത, നിങ്ങളുടെ ഈ ദുശ്ശീലം ഹൃദയാഘാതത്തെ അതിജീവിക്കാനുള്ള സാദ്ധ്യതയെ വരെ ഇല്ലാതാക്കും..

കരളിലെ പ്രോട്ടീനായ ആൽഫ-1 ആന്റി ട്രിപ്‌സിൻ (A1AT)ന്റെ അളവ് പുകവലിക്കാരിൽ കുറവാണെന്നാണ് കണ്ടെത്തൽ. ഹൃദയാഘാതം ഉണ്ടാകുമ്പോൾ ആൽഫ-1 ആന്റി ട്രിപ്‌സിൻ ആണ് ഹൃദയ കോശങ്ങൾക്ക് സംരക്ഷണം നൽകുന്നത്. പുകവലിക്കുന്നവരിൽ ഇതിന്റെ അളവ് കുറയുന്നതോടെ ഹൃദയാഘാതത്തിനുള്ള സാദ്ധ്യത കൂടുന്നു. യുഎസിൽ പ്രതിവർഷം ഏകദേശം 1.5 ദശലക്ഷം ഹൃദയാഘാതങ്ങളും പക്ഷാഘാതങ്ങളും സംഭവിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ജോർദാൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ‘എക്‌സ്പിരിമെന്റൽ ബയോളജി’ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

പുക വലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കുന്നവർക്ക് ഹൃദയാഘാതത്തെ അതിജീവിക്കാനുള്ള സാദ്ധ്യത കുറവാണെന്നും പഠനം പറയുന്നു. ഇതുകൊണ്ട് മാത്രം അവസാനിക്കുന്നില്ല പുകവലിയുടെ ദോഷങ്ങൾ. പുകവലി ഹൃദയപേശികളിലേക്ക് ഓക്‌സിജൻ എത്തിക്കുന്ന രക്തക്കുഴലുകൾക്കുള്ളിൽ കാഠിന്യത്തിനും ഫലകങ്ങൾ അടിഞ്ഞുകൂടുന്നതിനും കാരണമാകുന്നു. ഇത് ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും പ്രധാന ധമനികളെ ശക്തമാക്കുകയും ചെയ്യുന്നു. ഇവയെല്ലാം ഹൃദയത്തെ ബാധിക്കാമെന്നാണ് ഗവേഷണങ്ങൾ പറയുന്നത്. ലോകമെമ്പാടുമുള്ള 10-15 ശതമാനം ഹൃദയ സംബന്ധമായ മരണങ്ങൾക്ക് പുകവലി ഒരു കാരണമാണ്.

ഒരു സിഗരറ്റിലെ പ്രധാന രാസ സംയുക്തം നിക്കോട്ടിൻ ആണെങ്കിലും, മറ്റ് സജീവ ഘടകങ്ങളും ടാർ, കാർബൺ മോണോക്സൈഡ് തുടങ്ങിയ രാസവസ്തുക്കളും ഹൃദയത്തിന് അപകടകരമാണ്. പുകയിലയുടെ പുകയിൽ, കാൻസറിന് കാരണമാകുന്ന, 70 ൽപ്പരം രാസവസ്തുക്കളാണ് അടങ്ങിയിരിക്കുന്നത്

പുകയിലയിൽ അടങ്ങിയിട്ടുള്ള നിക്കോട്ടിൻ വളരെ ആസക്തിയുള്ള സൈക്കോ ആക്റ്റീവ് മരുന്നാണ്. ആഗോളതലത്തിൽ തടയാൻ കഴിയുന്ന ഏറ്റവും വലിയ മരണകാരണം പുകയില ഉപയോഗമാണെന്നാണ് പറയുന്നത്. പുകയില ഉപയോഗിക്കുന്നവരിൽ പകുതിയോളം പേരും പുകയില ഉപയോഗത്തിന്റെ സങ്കീർണതകളാലാണ് മരിക്കുന്നതും. ഓരോ വർഷവും പുകയില 6 ദശലക്ഷം മരണങ്ങൾക്ക് കാരണമാകുന്നു എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. ഇരുപതാം നൂറ്റാണ്ടിൽ പുകയില 100 ദശലക്ഷം മരണങ്ങൾക്ക് കാരണമായതായും കണക്കാക്കപ്പെടുന്നു.

ഇനിയും മാറി നിന്ന് വലിക്കാൻ ഒരു സിഗരറ്റ് കയ്യിലെടുക്കുമ്പോൾ ഓരോരുത്തരും ഓർക്കണം, നാം നമ്മുടെ ജീവൻ മാത്രമല്ല, ചുറ്റുമുള്ള കൂട്ടുകാരുടേയും ബന്ധുക്കളുടെയും ജീവൻ കൂടി അപകടത്തിലാക്കുകയാണെന്ന്…

Tags: heart attacksmoking
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies