കാസർകോട് : മല്ലികാർജ്ജുന ക്ഷേത്രത്തിന്റെ ഭാഗമായി സ്ഥാപിച്ച നാഗര വിഗ്രഹം അശുദ്ധമാക്കി സാമൂഹിക വിരുദ്ധർ. എസ്വിടി ക്രോസ്റോഡിലെ നാഗരക്കട്ടയിൽ പ്രതിഷ്ഠിച്ചിരുന്ന വിഗ്രഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഭക്ഷണാവശിഷ്ടങ്ങൾ എറിഞ്ഞും, ചവച്ച പുകയില തുപ്പിയും ആണ് വിഗ്രഹം അശുദ്ധിയാക്കിയത്. വിഗ്രഹം ഇളക്കി മാറ്റി തലതിരിച്ച് വയ്ച്ചിട്ടും ഉണ്ട്. ക്ഷേത്രത്തിൽ എത്തിയ ഭക്തരാണ് സംഭവം ആദ്യം കണ്ടത്. തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
പ്രതികൾക്കായി പോലീസ് പരിസരത്തെ സിസിടിവി ദൃശ്യമുൾപ്പെടെ പരിശോധിച്ചിട്ടുണ്ട്.
Comments