വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ ജാമിയ മസ്ജിദിൽ ആസാദി മുദ്രാവാക്യം; മുഖ്യപ്രതി ബഷരത് നബി അറസ്റ്റിൽ ; പാക് ബന്ധമെന്ന് സൂചന
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ ജാമിയ മസ്ജിദിൽ ആസാദി മുദ്രാവാക്യം; മുഖ്യപ്രതി ബഷരത് നബി അറസ്റ്റിൽ ; പാക് ബന്ധമെന്ന് സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2022, 12:09 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ : ജമ്മു കശ്മീരിൽ പ്രാർത്ഥനയ്‌ക്കിടെ മസ്ജിദിൽ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. നൗഹട്ട സ്വദേശി ബഷരത് നബി ഭട്ട് ആണ് അറസ്റ്റിലായത്. ഇയാൾക്ക് പാക് ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

വെള്ളിയാഴ്ച ശ്രീനഗറിലെ ജമിയാ മസ്ജിദിനുള്ളിലായിരുന്നു സംഭവം. പ്രാർത്ഥനയ്‌ക്കിടെ ബഷരതിന്റെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ ചേർന്ന് ആസാദി മുദ്രാവാക്യം മുഴക്കുകയായിരുന്നു. ദൃശ്യങ്ങൾ പുറത്തുവന്നതോടെ തന്നെ ഗൗരവതരമായ സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും സംശയമുള്ളവരുടെ വീടുകൾ കയറി പരിശോധന നടത്തുകയും ചെയ്തിരുന്നു.

ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചതിൽ നിന്നാണ് ബഷരത് ആണ് പ്രധാനപ്രതിയെന്ന് പോലീസിന് വ്യക്തമായത്. തുടർന്ന് കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ബഷരതിനൊപ്പം മുദ്രാവാക്യം വിളിച്ചവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽ ചിലരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ വിവിധയിടങ്ങളിൽ പരിശോധന തുടരുകയാണ്.

ബഷാരതിന് പാക് ബന്ധമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. പാകിസ്താനിലെ ചില രാജ്യവിരുദ്ധ സംഘടനകളിൽ നിന്നും യുവാവിന് നിർദ്ദേശം കിട്ടിയിട്ടുണ്ടോയെന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മസ്ജിദിലും പരിസരത്തും സുരക്ഷയും ജാഗ്രതയും ശക്തമാക്കിയിട്ടുണ്ട്.

Tags: PoliceJammu KashmirArrestmasjidhjama masjid
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies