കണ്ണൂർ : സിപിഎം പാർട്ടി കോൺഗ്രസ് പ്രതിനിധി മുഹമ്മദ് യൂസഫ് തരിഗാമിയ്ക്ക് ദേഹാസ്വാസ്ഥ്യം. അദ്ദേഹത്തെ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രമേഹത്തിന്റെ തോത് കൂടിയതിനെ തുടർന്നാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത് എന്നാണ് വിവരം.
ഉച്ചയോടെയായിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് സമ്മേളന വേദിയായ നായനാർ നഗറിൽ നിന്നും ഉടനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വേദിയിൽ ഉണ്ടായിരുന്ന ഡോക്ടർമാർ പ്രാഥമിക പരിശോധന നൽകിയ ശേഷമാണ് അദ്ദേഹത്തെ പ്രത്യേക വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ ഉള്ള അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.
കുൽഗാമിൽ നിന്നും നാല് തവണ എംഎൽഎയായ മുതിർന്ന സിപിഎം നേതാവാണ് അദ്ദേഹം.















